NEWSSPORTSTop News

ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ; കി​രീ​ടം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധുവും ശ്രീ​കാ​ന്തും​ ക്വാ​ർ​ട്ട​റി​ൽ

വേ​ൽ​വ: ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഒ​മ്പ​താം സീ​ഡ്​ താ​യ്​​ല​ൻ​ഡി​​ന്റെ പോ​ൺ​പാ​വി ചോ​ചു​വോ​ങ്ങി​നെ 48 മി​നി​റ്റ്​ നീ​ണ്ട മ​ത്സ​ര​ത്തി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ ത​ക​ർ​ത്താ​ണ്​ ആ​റാം സീ​ഡാ​യ ഇ​ന്ത്യ​ൻ താ​രം അ​വ​സാ​ന എ​ട്ടി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. 21-14, 21-18. ഇ​തോ​ടെ ചോ​ചു​വോ​ങ്ങി​നെ​തി​രെ സി​ന്ധു​വി​ന്റ റെ​ക്കോ​ഡ്​ 5-3 ആ​യി.

ആ​ദ്യ റൗ​ണ്ടി​ൽ ബൈ ​ല​ഭി​ച്ചി​രു​ന്ന സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ സ്​​ലൊ​വാ​ക്യ​യു​ടെ മാ​ർ​ട്ടി​ന റെ​പി​സ്​​ക​യെ​യാ​ണ്​ 21-7, 21-9ന്​ ​തോ​ൽ​പി​ച്ചി​രു​ന്ന​ത്. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വും ടോ​പ്​ സീ​ഡു​മാ​യ താ​യ്​​വാ​െൻറ താ​യ്​ സൂ ​യി​ങ്ങാ​ണ്​ ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​െൻറ എ​തി​രാ​ളി. സ്​​കോ​ട്ട്​​ല​ൻ​ഡി​െൻറ കേ​സ്​​റ്റി ഗി​ൽ​മ​റി​നെ​തി​രെ മൂ​ന്നു സെ​റ്റ്​ പോ​രാ​ട്ട​ത്തി​ൽ പൊ​രു​തി ജ​യി​ച്ചാ​യി​രു​ന്നു സൂ ​യി​ങ്ങി​െൻറ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം. സ്​​കോ​ർ: 21-10, 19-21, 21-11. താ​യ്​ സൂ ​യി​ങ്ങി​നെ​തി​രെ സി​ന്ധു​വി​െൻറ റെ​ക്കോ​ഡ്​ മോ​ശ​മാ​ണ്. 19 ത​വ​ണ എ​റ്റു​മു​ട്ടി​യ​തി​ൽ 14 ത​വ​ണ​യും സൂ ​യി​ങ്ങി​നാ​യി​രു​ന്നു വി​ജ​യം.

അ​വ​സാ​ന നാ​ലു പോ​രാ​ട്ട​ങ്ങ​ളി​ലും പ​രാ​ജ​യം രു​ചി​ച്ച സി​ന്ധു​വി​െൻറ സൂ ​യി​ങ്ങി​നെ​തി​രാ​യ അ​വ​സാ​ന വി​ജ​യം കി​രീ​ടം നേ​ടി​യ ക​ഴി​ഞ്ഞ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, പ്രീ​ക്വാ​ർ​ട്ട​റി​ൽ ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​യി​രു​ന്ന സി​ന്ധു​വി​ന്​ സൂ ​യി​ങ്​ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ ​അ​വ​സാ​ന ക​ളി ജ​യി​ച്ച​തെ​ന്ന​തും ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്നു. പ​രു​ഷ​ന്മാ​രി​ൽ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ലു ​ഗ്വാ​ങ്​ സൂ​വി​നെ​യാ​ണ്​ 12ാം സീ​ഡാ​യ ഇ​ന്ത്യ​ൻ താ​രം തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 21-10, 21-5.

അ​തേ​സ​മ​യം, പു​രു​ഷ, വ​നി​ത ഡ​ബ്​​ൾ​സു​ക​ളി​ൽ ഇ​ന്ത്യ​ൻ ജോ​ടി​ക​ൾ തോ​ൽ​വി രു​ചി​ച്ചു. പു​രു​ഷ ഡ​ബ്​​ൾ​സി​ൽ സാ​ത്വി​ക്​ സാ​യ്​​രാ​ജ്​ റാ​ൻ​കി റെ​ഡ്​​ഡി​യും ചി​രാ​ഗ്​ ഷെ​ട്ടി​യു​മ​ട​ങ്ങി​യ എ​ട്ടാം സീ​ഡ്​ സ​ഖ്യം ഒ​മ്പ​താം സീ​ഡാ​യ മ​ലേ​ഷ്യ​യു​ടെ ഓ​ങ്​ യൂ ​സി​ൻ-​തി​യോ എ​യ്​ യീ ​ജോ​ടി​യോ​ടാ​ണ്​ മൂ​ന്നു സെ​റ്റ്​ പോ​രി​ൽ കൊ​മ്പു​കു​ത്തി​യ​ത്. സ്​​കോ​ർ: 22-20, 18-21, 21-15. വ​നി​ത ഡ​ബ്​​ൾ​സി​ൽ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത ഇ​ന്ത്യ​യു​ടെ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​ക്കി റെ​ഡ്ഡി ജോ​ടി നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ ആ​റാം സീ​ഡാ​യ താ​യ​ല​ൻ​ഡി​െൻറ യോ​ങ്​​കോ​ൽ​പാ​ൻ കി​റ്റി​ത​ർ​ക്കൂ​ൽ-​റാ​വി​ൻ​ഡ പ്ര​ജോ​ങ്​​ജാ​യ്​ ടീ​മി​നോ​ട്​ തോ​റ്റു. സ്​​കോ​ർ: 21-13, 21-15.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close