INDIANEWSSPORTS

തകർപ്പൻ സേവുകളോടെ ശ്രീജേഷ്; ബ്രിട്ടനെ തകർത്ത് ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമിയിൽ; നേട്ടം നാല് പതിറ്റാണ്ടിന് ശേഷം

ടോക്യോ: ഒരുകാലത്ത് ഹോക്കി കളങ്ങൾ അടക്കിവാണിരുന്ന രാജ്യം നാൾ പതിറ്റാണ്ടിന് ശേഷം തിരികെ കളത്തിൽ. ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശം. ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, ഹര്‍ദിക് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

1980ലെ മോസ്‌കോ ഒളിമ്പിക്‌സിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ പുരുഷ വിഭാഗം ഹോക്കിയില്‍ സെമിയില്‍ കടക്കുന്നത്. മലയാളിയായ ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായത്. ചൊവ്വാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ബൽജിയമാണ് ഇന്ത്യയുടെ എതിരാളി. ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബൽജിയം സ്പെയിനെ മറികടന്നത്.

ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയും ജർമനിയും തമ്മിലാണ് രണ്ടാം സെമി. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ഓസീസ് മുന്നേറിയത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചു. ഷൂട്ട് ഓഫിൽ 3–0നാണ് ഓസീസിന്റെ വിജയം. നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ 3–1ന് തോൽപ്പിച്ചാണ് ജർമനി സെമിയിൽ കടന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close