KERALANEWSTop News

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയിലേക്ക് മംഗളം മാനേജിംഗ് എഡിറ്റര്‍ ബിജു വര്‍ഗീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു; എക്കണോമിക് ടൈംസിന്‍റെ മോഹിത് ജയിന്‍ പുതിയ പ്രസിഡന്‍റ്; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മാധ്യമ കൂട്ടായ്മയില്‍ കേരളത്തില്‍ നിന്നും ആകെ അഞ്ചുപേര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയിലേക്ക് മംഗളം മാനേജിംഗ് എഡിറ്റര്‍ ബിജു വര്‍ഗീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഐഎന്‍എസിന്‍റെ 82-ാം ജനറല്‍ ബോഡി യോഗത്തില്‍ പുതിയ കമ്മിറ്റിയും ഭാരവാഹികളും നിലവില്‍ വന്നു. എക്കണോമിക് ടൈംസിന്‍റെ മോഹിത് ജയിനാണ് പുതിയ പ്രസിഡന്‍റ്. മേരി പോളിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 41 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് ബിജു വര്‍ഗീസിനെ കൂടാതെ നാലു പേര്‍ മാത്രമാണ് ഇടംപിടിച്ചത്. എം വി ശ്രേയാംസ് കുമാര്‍, ഹര്‍ഷ മാത്യു, ജയന്ത് മാമ്മന്‍ മാത്യൂ, പി വി ചന്ദ്രന്‍ എന്നിവരാണ് ഐഎന്‍എസിലെ മറ്റ് മലയാളികള്‍.

നിലവില്‍ മീഡിയ മംഗളം ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ബിജു വര്‍ഗീസ് മംഗളം ആഴ്ച്ചപ്പതിപ്പിന്‍റെ പ്രതിനിധിയാണ്. മാതൃഭൂമി ആരോഗ്യ മാസികയെ പ്രതിനിധീകരിച്ചാണ് ശ്രേയാംസ് കുമാര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇടംപിടിച്ചത്. വനിതയെ പ്രതിനിധീകരിച്ച് ഹര്‍ഷയും മലയാള മനോരമയെ പ്രതിനിധീകരിച്ച് ജയന്ത് മാമ്മന്‍ മാത്യുവും കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഗൃഹലക്ഷ്മി മാസികയുടെ പ്രതിനിധിയാണ് പി വി ചന്ദ്രന്‍.

ഡെപ്യൂട്ടി പ്രസിഡന്റായി ശ്രീ. കെ. രാജ പ്രസാദ് റെഡ്ഡിയെയും വൈസ് പ്രസിഡന്റായി ശ്രീ. രാകേഷ് ശർമ്മയും, ട്രെഷറർ ആയി തൻമയ് മഹേശ്വരിയും തിരഞ്ഞെടുക്കപ്പെട്ടു.

എസ്. ബാലസുബ്രഹ്മണ്യം ആദിത്യൻ ,ഗിരീഷ് അഗർവാൾ, സമഹിത് ബാൽ, ഗൗരവ് ചോപ്ര, വിജയ് കുമാർ ചോപ്ര, കരൺ രാജേന്ദ്ര ദർദ, വിജയ് ജവാഹർലാൽ ദർദാ, ജഗ്ജിത് സിംഗ് ദർദി, വിവേക് ഗോയങ്ക, മഹേന്ദ്ര മോഹൻ ഗുപ്ത, പ്രദീപ് ഗുപ്ത, സഞ്ജയ് ഗുപ്ത, ശിവേന്ദ്ര ഗുപ്ത, വിവേക് ഗുപ്ത, സർവീന്ദർ കൗർ, ആർ. ലക്ഷ്മിപതി, വിലാസ് എ മറാത്തി, ഹർഷ മാത്യു, ദിനേശ് മിട്ടൽ, നരേഷ് മോഹൻ, അനന്ത് നാഥ്, പ്രതാപ് ജി പവർ, ഡി ഡി പുർകയസ്ത, രാഹുൽ രാജ്ഖേവ, ആർ എം ആർ രമേശ്, അതിദേബ് സർക്കാർ, പ്രവീൺ സോമേശ്വർ, കിരൺ ഡി താക്കൂർ, ഐ . വെങ്കട്, ഹോർമുസ്ജി എൻ. കാമ, കുന്ദൻ ആർ വ്യാസ്, കെ. എൻ. തിലക് കുമാർ, രവീന്ദ്ര കുമാർ, കിരൺ ബി. വഡോദരിയ, പി. വി. ചന്ദ്രൻ, സോമേഷ് ശർമ്മ, ശൈലേഷ് ഗുപ്ത, എൽ. ആദിമൂലം എന്നിവരാണ് ഐഎൻഎസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close