EducationNEWSTrending

ഉത്തര മധ്യ റെയിൽവേ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു; 1664 ഒഴിവുകൾ; 15 നും 24നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

ഉത്തര മധ്യ റെയിൽവേ, പ്രയാഗ് രാജ്, ഉത്തർപ്രദേശ് ഡിവിഷൻ തൊഴിൽ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപ്രന്റീസുകൾക്കുള്ള 1664 ഒഴിവുകൾ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ നികത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.

യോഗ്യത: ഉദ്യോഗാർത്ഥികൾ പത്താം ക്ലാസോ തത്തുല്യമായ പരീക്ഷയോ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടി പാസായിരിക്കണം.വെൽഡർ (ഗ്യാസ്, ഇലക്ട്രിക്), വയർമാൻ, കാർപ്പെന്റർ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഐ ടി ഐ/ട്രെയ്ഡ് സർട്ടിഫിക്കറ്റോടു കൂടി കുറഞ്ഞത് എട്ടാം തരം പാസായിരിക്കണം.

താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 2-നും സെപ്റ്റംബർ 1-നും ഇടയിൽ ഉത്തര മധ്യ റെയിൽവേയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

പ്രായപരിധി: 15 നും 24നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഉത്തര മധ്യ റെയിൽവേയുടെ പരിധിയിലെ വർക്ഷോപ്പുകളിൽ (പ്രയാഗ് രാജ്, ആഗ്ര, ഝാൻസി, ഝാൻസി വർക്ഷോപ്പ്) 1961-ലെ അപ്രന്റീസ് ആക്റ്റിന് കീഴിലുള്ള നിയുക്ത ട്രെയ്ഡുകളിൽ 2020-21 വർഷത്തേക്ക് പരിശീലനത്തിനായി നിയമിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close