INDIANEWSSPORTS

ഇത് ഓടി നേടിയ വെങ്കലം! അണ്ടർ 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഭിമാനനേട്ടവുമായി ഇന്ത്യൻ ടീം

നെയ്റോബി: ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിന് വെങ്കലനേട്ടം. മലയാളി താരം അബ്‌ദുൾ റസാഖ് ഉള്‍പ്പെട്ട ടീമാണ് കെനിയയിലെ നയ്റോബിയിൽ നടന്ന ടൂർണമെന്റിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഇന്ത്യ 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരായിരുന്നു ടീമിലെ മറ്റ് അത്‌ലറ്റുകള്‍. നൈജീരിയൻ ടീം സ്വര്‍ണവും പോളണ്ട് വെള്ളിയും സ്വന്തമാക്കി.

കൊവിഡിനെ അതിജീവിച്ചാണ് റസാഖ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. പരിമിതമായ സൗകര്യങ്ങളിലായിരുന്നു റസാഖ് പരിശീലനം നടത്തിയത്. ഷോട്പുട്ടിൽ ഇന്ത്യയിൽ നിന്നുള്ള അമൻദീപ് സിങ്ങും ഫൈനലിൽ പ്രവേശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close