INDIANEWSTop News

ആരും നിങ്ങളെ തൊടില്ല; ഇതര സംസ്ഥാനക്കാർക്ക് തണലായി കശ്മീരിലെ തദ്ദേശീയരും സൈന്യവും

ശ്രീനഗർ : ദിവസേന ഭീകരാക്രമണ ഭീഷണി നേരിടുന്ന കശ്മീരിലെ ഇതര സംസ്ഥാനക്കാർക്ക് ആശ്രയമായിരിക്കുകയാണ് കശ്മീരിലെ ജനങ്ങൾ. കാശ്മീരിലെ തൊഴിലാളികളിൽ 80 ശതമാനം പേരും പുറത്തുനിന്നുള്ളവരാണ്. ആക്രമണം ഭയന്ന് കശ്മീർ വിടാൻ ഒരുങ്ങുന്ന ഇവരെ ചേർത്തു നിർത്തിരിക്കുകയാണ് കശ്മീരിലെ തദ്ദേശീയരും സൈന്യവും.

കശ്മീരിലെ നില വഷളായി കൊണ്ടിരിക്കുന്ന ഈ സമയത്തും അവർ കാണിക്കുന്ന പ്രവർത്തികൾ, ആതിഥ്യമര്യാദ തങ്ങളെ ഇവിടെ തുടരാൻ സഹായിക്കുകയാണെന്നാണ് കുടിയേറ്റ തൊഴിലാളികൾ പറയുന്നത്. ‘ കശ്മീരികൾ എപ്പോഴും ഞങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നത് . എന്നാൽ ഇപ്പോൾ അവർ ഞങ്ങൾക്ക് വളരെ സഹായകരവും കൂടുതൽ സംരക്ഷണവുമാണ് നൽകുന്നത് . ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കുകയും ജോലി കഴിഞ്ഞ് ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഞാൻ ബീഹാറിൽ നിന്നുള്ള മറ്റ് ഒൻപത് പേർക്കൊപ്പം ഹവാൽ പ്രദേശത്ത് താമസിക്കുന്നു. ഓരോ ദിവസവും, ഞങ്ങളുടെ ഉടമയോ അല്ലെങ്കിൽ ഞങ്ങളുടെ അടുത്തുള്ള താമസക്കാരോ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു.‘ കുടിയേറ്റ തൊഴിലാളി പറയുന്നു.

കശ്മീരിൽ പ്രതിമാസം 20-25 ദിവസമെങ്കിലും ജോലി ഉറപ്പുനൽകുന്നുണ്ടെന്നും അതേസമയം സ്വന്തം സംസ്ഥാനങ്ങളിൽ അത്തരം ഉറപ്പൊന്നും ഇല്ലെന്നും കുടിയേറ്റ തൊഴിലാളികൾ പറയുന്നു.ഒക്ടോബര്‍ രണ്ട് മുതല്‍, ബിഹാര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. നിരവധി ഹിന്ദുപണ്ഡിറ്റുകളും പുറത്തുള്ള തൊഴിലാളികളും കശ്മീര്‍ വിട്ടു. ഇതേത്തുടര്‍ന്നാണ് എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്ത് തദ്ദേശവാസികള്‍ രംഗത്തെത്തിയത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close