NEWSTop NewsWORLD

കാബൂളിലെ ഇന്ത്യൻ എംബസിയുടെ കാവൽക്കാർ; പുതിയ ഔദ്യോഗിക പദവിയുമായി ഇന്ത്യയിലെത്തി

അഫ്ഗാനിസ്ഥാനിലെ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ കമാന്‍ഡോ സുരക്ഷാ സംഘത്തിന്റെ (ഐടിബിപി) ഭാഗമായിരുന്ന മൂന്ന് സൈനിക നായകളെ തിരികെ ഇന്ത്യയിലെത്തിച്ചു. ഇനി ഇവരുടെ പ്രവർത്തന മേഖല ഛത്തീസ്ഗഢില്‍ പ്രവര്‍ത്തിക്കുന്ന അതിര്‍ത്തി കാവല്‍ സേനയുടെ മാവോയിസ്റ്റ് വിരുദ്ധ സേനയിൽ ആയിരിക്കും.

ബെല്‍ജിയന്‍ മാലിനോയ്സ് ഇനത്തിലെ പെണ്‍പട്ടിയായ റൂബി, ലാബ്രഡോര്‍ ഇനത്തിലെ പെണ്‍പട്ടിയായ മായ, ഡോബര്‍മാന്‍ ഇനത്തിലെ ആണ്‍പട്ടിയായ ബോബി എന്നിവയെയാണ് ഗാസിയാബാദിലെ ഹിന്ദോണ്‍ വിമാനത്താവളത്തിൽനിന്ന് തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഛൗള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഐടിബിപി ക്യാമ്പിലെ നായ്ക്കൂട്ടിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താലിബാന്‍-നിയന്ത്രണ അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള പ്രത്യേക സൈനിക ഒഴിപ്പിക്കല്‍ വിമാനത്തിലാണ് ഇവയെ നാട്ടിലെത്തിച്ചത്.

ഐടിബിപി കമാന്‍ഡോ സംഘത്തിനൊപ്പം ഏകദേശം മൂന്ന് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്ന ഇവർ, കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്കും അതിന്റെ നയതന്ത്ര ഉദ്യാഗസ്ഥര്‍ക്കും കൂട്ടായിരുന്നു. ഉയര്‍ന്ന തോതിലുള്ള നിരവധി സ്ഫോടക വസ്തുക്കള്‍ തിരിച്ചറിയുക വഴി, ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ മാത്രമല്ല, എംബസ്സിയില്‍ ജോലി ചെയ്തിരുന്ന നിരവധി പ്രാദേശിക അഫ്ഗാന്‍ പൗരന്മാരുടെയും ജീവന്‍ ഇവർ രക്ഷിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇന്ത്യൻ എംബസിയുടെ കാവൽ ഇവരെ ഏൽപ്പിക്കുന്നതിനു മുൻപ് ഛത്തീസ്ഗഢിന് അടുത്തുള്ള ഭാനുവിലെ ഐടിബിപി ദേശീയ പരിശീലന കേന്ദ്രത്തിലാണ് ഇവയെ വളര്‍ത്തിയതും പരിശീലനം നൽകിയതും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close