KERALANEWS

പ്രസവിക്കാത്ത പശു പാൽ ചുരത്തുന്നു; അപൂർവ്വ സംഭവമെന്ന് വിദഗ്ദ്ധർ

കോടഞ്ചേരി∙ പറപ്പറ്റ തെക്കേക്കരോട്ട് തോമസിന്റെ വീട്ടിലെ ഗിർ ഇനത്തിൽപെട്ട പശു ഗർഭിണി ആകാതെയും പ്രസവിക്കാതെയും ദിവസവും പാൽ ചുരത്തുന്നു. പറപ്പറ്റ തെക്കേക്കരോട്ട് തോമസിന്റെ വീട്ടിലെ ഗിര്‍ ഇനത്തില്‍പെട്ട പശുവാണ് പ്രസവിക്കാതെ തന്നെ ദിവസവും പാല്‍ ചുരത്തുന്നത്.

ഏതാനും മാസം മുൻപാണ് പശുവിന്റെ അകിട് വലുതാകാൻ തുടങ്ങിയത്. ഒരു മാസത്തോളമായി മൂന്നര ലീറ്റർ പാൽ ദിവസവും കിട്ടുന്നുണ്ട്. പാൽ പൂക്കോട് വെറ്ററിനറി കോളജിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ ഉപയോഗിക്കാവുന്നതാണെന്നും അപൂർവങ്ങളിൽ അപൂർവമായി ഇങ്ങനെ പശുക്കൾക്ക് ഉണ്ടാവാം എന്നും പറഞ്ഞു. ഹോർമോണിലുള്ള വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close