INSIGHTKERALANEWS

വരവില്ലെങ്കിലും ചെലവിനൊരു കുറവുമില്ല; സാധാരണക്കാരന്റെ വീട്ടു ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റം…

തൊഴിൽരംഗത്ത് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിക്കിടെ വീട്ടു ചെലവിനെ കൈപ്പിടിയിലൊതുക്കാൻ നെട്ടോട്ടമോടുകയാണ് ഓരോ ശരാശരി മലയാളിയും. പെട്രോളിനും ഡീസലിനും ദിനംപ്രതിയുള്ള വില വർധന പോരാതെ രാജ്യത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പാചകവാതക വിലവർധനയുമെല്ലാം സാധാരണക്കാരന്റെ ജീവിതത്തെ ദുസ്സഹമാക്കുകയാണ്. പാവപ്പെട്ടവന്റെ വിശപ്പിനേയും ദൈനം ദിന ജീവിതത്തെയും ചോദ്യം ചെയ്യുന്ന വിലക്കയറ്റമാണ് നിലവിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സാധനങ്ങളുടെ വിലകയറ്റത്തിനനുസരിച്ച് നമ്മുടെയൊന്നും വരുമാനത്തിൽ വർദ്ധനവുണ്ടാകുന്നില്ലെന്നതാണ് വാസ്തവം. വരവിനേക്കാൾ ചെലവ് തന്നെ കൂടി നിൽക്കുകയാണ്. ഇങ്ങനെ പോയാൽ നിലവിലുള്ള വരുമാനത്തിന്റെ മൂന്നിരട്ടിയെങ്കിലും വേണ്ടി വരും രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ.

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി. 101 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു സിലിണ്ടറിന്‍റെ വില 2095 രൂപ 50 പൈസ ആയി. ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നിലവിലെ വില വര്‍ധന. നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ കൂട്ടിയിരുന്നു. ഇതോടെ വാണിജ്യ സിലണ്ടറിന്റെ വില 1994 രൂപയിലേക്ക് എത്തിയിരുന്നു.

ഒക്ടോബറില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില 15 രൂപ കൂട്ടിയിരുന്നു. 906.50 രൂപയാണ് പാചകവാതകത്തിന്‍റെ വില. പത്തു വർഷം മുമ്പ് വരെ കേരളത്തിലെ വീടുകളിൽ വിറകടുപ്പ് അരങ്ങു വാണിരുന്ന സ്ഥാനത്ത് ഇന്ന് ഗ്യാസ് അടുപ്പുകളാണ് ഭരിക്കുന്നത്. സാധാരണക്കാരന്റെ വീട്ടിലെ തീർത്തും സാധാരണമായൊരു അംഗമാണ് ഗ്യാസ് സിലിണ്ടറുകൾ ഇന്ന്. യാതൊരു നിയന്ത്രണവുമില്ലാതെ പാചകവാതകവില കുതിച്ചുയരുമ്പോൾ ദുരിതമനുഭവിക്കുകയാണ് ജനങ്ങൾ.

ഈ വിലവർദ്ധന സാധാരണക്കാരെ വീട്ടു ബഡ്ജറ്റിനെയാണ് താളം തെറ്റിക്കുന്നത് . ഗ്യാസ് സിലിണ്ടറിന് മാത്രം ആശ്രയിക്കുന്ന വീടുകളിൽ ഒരു മാസം ഒരു സിലിണ്ടർ കൊണ്ട് കടന്നുപോകുവാൻ സാധിക്കുമെങ്കിൽ ഭാഗ്യം എന്നതാണ് അവസ്ഥ . വീട്ടിൽ ഏകദേശം 25 ദിവസം ഒരു ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നുണ്ടെന്ന് ഇരിക്കട്ടെ ഒരു വർഷം ഏകദേശം 14 സെൻറർ വേണ്ടി വരും. വില ഓരോ മാസം മുകളിലേക്ക് പോകുമ്പോൾ എത്രനാൾ ഇങ്ങനെ തുടരാനാകും എന്ന ചോദ്യമാണ് ഓരോ വീടുകളിൽ നിന്നും ഉയരുന്നത്.

രാജ്യത്ത് 29 കോടി ഗാർഹിക സിലിണ്ടർ ഉപയോക്താക്കളുണ്ട് എന്നതാണ് ശരാശരി കണക്ക്. അഞ്ചുവർഷത്തിനിടെ എൽപിജി ഉപഭോക്താക്കളുടെ ഇരട്ടി വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2015 ൽ രാജ്യത്ത് 14 കോടി എൽപിജി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത് എങ്കിൽ 2021 ൽ അതിൻറെ ഇരട്ടിയായി. എന്നാൽ പൊള്ളുന്ന വില വർധന ഗാർഹിക ആവശ്യങ്ങൾക്ക് മറ്റു ബദൽ മാർഗങ്ങൾ കണ്ടെത്താൻ സാധാരണക്കാരനെ നിർബന്ധിതനാകുന്നു.

അതേസമയം സംസഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ മുരിങ്ങക്കായ്ക്ക് കിലോഗ്രാമിന് 150 രൂപവരെയാണ് വില. എല്ലാ ഇനങ്ങള്‍ക്കും ഒന്നും രണ്ടും ഇരട്ടിവില നല്‍കേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍. കര്‍ണാടകത്തിലും തമിഴ്നാട്ടിലുമുണ്ടായ കനത്ത മഴയും കാലാവസ്ഥ വ്യതിയാനവുമാണ് വില കൂടാന്‍ കാരണം. പച്ചക്കറിക്കു പുറമേ വാണിജ്യ സിലിണ്ടറുകളുടെയും വില കൂടി. 101 രൂപയാണ് കൂട്ടിയത്. 2095.50 രൂപയാണ് പുതിയ വില. എന്നാല്‍ ഗാ‌‌‌ര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഇതോടെ ഹോട്ടലുടമകളും വലിയ ബുദ്ധിമുട്ടിലായി. നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ വില കൂടുന്നതിനിടെ പാക്കറ്റ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ സപ്ലൈകോയിലും വില കൂടും.

ചുരുക്കി പറഞ്ഞാൽ സാധാരണക്കാരൻചുട്ടു പൊള്ളുന്ന അവസ്ഥയിലാണ്. ഒരു വശത്ത് കൊറോണയും ദുരിത മഴയും ഇപ്പോഴിതാ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോനും ഭീതി സൃഷ്ടിക്കുന്നു.. മറുവശത്ത് കുതിച്ചുയരുന്ന വിലക്കയറ്റവും..

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close