NEWSTrendingWORLD

പ്രവാസികൾക്കായി ഇൻഷുറന്‍സ് പോളിസി; ഇനി ആരും ഇത്‌ അറിയാതെ പോകരുത്; വിശദവിവരങ്ങൾ…

മ​സ്ക​ത്ത്​: പ്രവാസികൾക്കായി പുതിയ ഇൻഷുറന്‍സ് പോളിസി. ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടാ​ൽ ചി​കി​ത്സ​ക്കു​ള്ള ചെ​ല​വ്​ പ​ല പ്ര​വാ​സി​ക​ൾ​ക്കും താ​ങ്ങാ​ൻ കഴിയാതെ വരുന്ന സാഹചര്യമുണ്ട്. തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ന്​ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്രാ​രാ​ബ്​​ധ​ങ്ങ​ൾ​ക്കൊ​പ്പം ചി​കി​ത്സ​ച്ചെ​ല​വ്​ കൂ​ടി ആയാൽ ജീവിതം തീരാ ദുരിതത്തിലാവും. കോ​വി​ഡ്​ പ്ര​തി​സ​ന്ധി കൂ​ടി വ​ന്ന​തോ​ടെ ഏത് ഇരട്ടിച്ചു. ചി​കി​ത്സ​ക്കാ​യു​ള്ള പ്ര​വാ​സി​ക​ളു​ടെ ബു​ദ്ധി​മു​ട്ട്​ ക​ണ്ട​റി​ഞ്ഞാ​ണ്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​മാ​യി നോ​ർ​ക്ക റൂ​ട്ട്​​സ് വന്നിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പ്രവാസികൾ ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. എന്നാൽ പലർക്കും ഈ പദ്ധതിയെ കുറിച്ച് അറിയില്ല എന്നതാണ് സത്യം.

കു​റ​ഞ്ഞ​നി​ര​ക്കി​ൽ ആ​രോ​ഗ്യ​പ​രി​ര​ക്ഷ

പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റ്റ​വും കു​റ​ഞ്ഞ​നി​ര​ക്കി​ല്‍ ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്ര​വാ​സി​ര​ക്ഷ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച​ത്. 18നും 60​നും മ​ധ്യേ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ള്‍ക്കും അ​വ​രോ​ടൊ​പ്പം വി​ദേ​ശ​ത്ത്​ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ക്കും പ​ദ്ധ​തി​യി​ൽ ചേ​രാം. 13 ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ക്ക് പ്ര​തി​വ​ര്‍ഷം 550 രൂ​പ​നി​ര​ക്കി​ല്‍ ഒ​രു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. കൂ​ടാ​തെ, അ​പ​ക​ടം മൂ​ല​മു​ള്ള മ​ര​ണ​ത്തി​ന്​ ര​ണ്ട്​ ല​ക്ഷം രൂ​പ​യു​ടെ​യും സ്​​ഥി​ര​മോ ഭാ​ഗി​ക​മോ ആ​യ അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ​ക്ക്​ പ​ര​മാ​വ​ധി ല​ക്ഷം രൂ​പ​യു​ടെ​യും പ​രി​ര​ക്ഷ ഈ ​പോ​ളി​സി​യി​ലൂ​ടെ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ ആ​റ്​ മാ​സ​ത്തി​ൽ കു​റ​യാ​ത്ത വി​സ​യോ റ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റോ ഉ​ള്ള​വ​രാ​ക​ണം. പ്ര​വാ​സി ​ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡ്​ ഉ​ള്ള​വ​ർ​ക്കും പ്ര​വാ​സി​ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ്​ പോ​ളി​സി​യി​ൽ അം​ഗ​മാ​കാ​ൻ ക​ഴി​യും.

അ​ഞ്ച്​ പ്ര​വൃ​ത്തി​ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്

നോ​ര്‍ക്ക റൂ​ട്ട്​​​സ്​ വെ​ബ്​​സൈ​റ്റ്​ വ​ഴി അ​നു​ബ​ന്ധ രേ​ഖ​ക​ളും ഫീ​സും സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ അ​ഞ്ച്​ പ്ര​വൃ​ത്തി ദി​വ​സ​ത്തി​നു​ള്ളി​ൽ പോ​ളി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​വു​ന്ന​താ​ണ്. പ്ര​വാ​സി​യു​ടെ വി​ദേ​ശ​ത്തു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ വേ​വ്വേ​റെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. പോ​ളി​സി അ​നു​വ​ദി​ച്ച തീ​യ​തി മു​ത​ൽ 30 ദി​വ​സ​ത്തി​ന്​ ശേ​ഷം മാ​ത്ര​മാ​ണ്​ ക്ലെ​യി​മി​നാ​യി അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക. ഇ​ൻ​ഷു​റ​ൻ​സ്​ ക്ലെ​യിം ഫോം ​വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​വു​ന്ന​താ​ണ്. ക്ലെ​യിം ഫോ​മും അ​തോ​ടൊ​പ്പം ന​ൽ​കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം നോ​ർ​ക്ക റൂ​ട്ട്​​സ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ​ക്കാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. പൂ​രി​പ്പി​ച്ച്​ ഒ​പ്പി​ട്ട ക്ലെ​യിം ഫോ​മി​നോ​ടൊ​പ്പം പാ​സ്​​പോ​ർ​ട്ടി‍െൻറ ഫ്ര​ണ്ട്​ പേ​ജ്, അ​ഡ്ര​സ്​ പേ​ജ്, വി​സ, റ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്, ഇ​ഖാ​മ എ​ന്നി​വ​യു​ടെ കോ​പ്പി​യും ഫോ​ട്ടോ​യും ഹാ​ജ​രാ​ക്ക​ണം. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള സ്​​പെ​ഷ​ലി​സ്​​റ്റ്​ ര​ജി​സ്​​റ്റേ​ഡ്​ മെ​ഡി​ക്ക​ൽ പ്രാ​ക്​​ടീ​ഷ​ന​ർ ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. രോ​ഗ​നി​ർ​ണ​യ​ത്തി​നു​ശേ​ഷം 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ക്ലെ​യി​മി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. പ്ര​വാ​സി​യു​ടെ നാ​ട്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ പോ​ളി​സി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.​ക്ലെ​യിം തു​ക ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി നോ​ർ​ക്ക റൂ​ട്ട്​​സി​ന്​ കൈ​മാ​റു​ക​യാ​ണ്​ ചെ​യ്യു​ക. നോ​ർ​ക്ക റൂ​ട്ട്​​സ്​ ഈ ​തു​ക അ​പേ​ക്ഷ​ക‍െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കും. പോ​ളി​സി ഇ​ഷ്യു ചെ​യ്യു​ന്ന​തി​ന്​ മു​മ്പ്​ 48 മാ​സ​ത്തി​നു​ള്ളി​ൽ ഏ​തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​​ളോ രോ​ഗ​മോ ക​ണ്ടെ​ത്തു​ക​യോ ചി​കി​ത്സ തേ​ടു​ക​യോ ചെ​യ്​​താ​ൽ അ​വ പ്രീ ​എ​ക്​​സി​സ്​​റ്റി​ങ്​ ഇ​ൽ​നെ​സ്​ എ​ന്ന്​ ക​രു​ത​പ്പെ​ടു​ന്നു. ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ​ക്ക്​ 48 മാ​സം (നാ​ല്​ വ​ർ​ഷം) തു​ട​ർ​ച്ച​യാ​യി പോ​ളി​സി ക​വ​റേ​ജ്​ ക​ഴി​യു​ന്ന​തു​വ​രെ പ​രി​ര​ക്ഷ ല​ഭി​ക്കു​ക​യി​ല്ല.

കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം

പ്ര​വാ​സി​ര​ക്ഷാ ഇ​ൻ​ഷു​റ​ന്‍സ് പോ​ളി​സി കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​ണ്. കാ​ലാ​വ​ധി തീ​രു​ന്ന​തി​ന്​ 30 ദി​വ​സം മു​മ്പ്​ പോ​ളി​സി പു​തു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. പോ​ളി​സി രേ​ഖ​ക​ൾ ന​ഷ്​​ട​പ്പെ​ട്ടാ​ൽ നോ​ർ​ക്ക റൂ​ട്ട്​​സ്​ വെ​ബ്​​സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്​​ത്​ പോ​ളി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​വു​ന്ന​താ​ണ്. ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ന്‍സ് ക​മ്പ​നി​യാ​ണ് സേ​വ​ന​ദാ​താ​ക്ക​ള്‍. നോ​ര്‍ക്ക റൂ​ട്ട്​​​സി‍‍െൻറ www.norkaroots.org എ​ന്ന വെ​ബ്​​സൈ​റ്റി​ലെ സ​ര്‍വി​സ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​വാ​സി ഐ​ഡി കാ​ര്‍ഡ് സെ​ക്ഷ​നി​ല്‍നി​ന്ന്​ ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ​യും ഫീ​സും ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close