INSIGHT

സിനിമയിലെ ബുദ്ധിയുള്ള സ്ത്രീ ; സിൽക്ക് സ്മിത ഓർമ്മയായിട്ട് 25 വർഷം

സിൽക്ക് സ്മിത എന്ന മാദകറാണിയിൽ ഹരം കൊണ്ട് നടന്ന യുവാക്കൾ ഒരു സത്യമാണ്. ടെക്നോളജിയുടെ വളർച്ചയിൽ എളുപ്പം എന്തും കിട്ടുന്ന ഒരു കാലത്തിന് മുമ്പ് ഒരു സിനിമ ഇറങ്ങാൻ, അതിന്റെ സി.ഡി. കിട്ടാൻ കാത്തിരുന്ന യുവാക്കൾ ഉണ്ടായിരുന്നു. ആരും അറിയാതെ, കാണാതെ അവർ അത് ആസ്വദിച്ചു. അങ്ങനെ എല്ലാവരുടെയും ഉള്ളിൽ കടന്നുകൂടിയ പരസ്യമായ രഹസ്യമായിരുന്നു അവർ. ഇതൊക്കെ നമ്മൾ ഒരുപാട് പറഞ്ഞു കേട്ട കഥകളാണ്. എന്നാൽ ഇതിനപ്പുറം സ്മിതക്ക് ഒന്നുമില്ലേ. അവരുടെ തൊഴിൽ മേഖല സിനിമയായിരുന്നു. അതിൽ അവർ അത്ര കണ്ട് ശോഭിക്കുകയും ചെയ്തു. അതാണ് ഇന്നും അവരെ നാം ഓർത്തിരിക്കുന്നത്. ഇന്ന് സിൽക്ക് സ്മിതയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികം.

സിൽക്ക് സ്മിത എന്ന വ്യക്തിത്വത്തെ കുറിച്ചു ഈയടുത്ത് അന്തരിച്ച മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറഞ്ഞത് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. അദ്ദേഹം സംവിധാനം ചെയ്ത അഥർവ്വം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചവരിൽ ഒരാൾ സിൽക്ക് സ്മിതയായിരുന്നു. അഭിനയപ്രാധാന്യമുള്ള ഇറോടിക്ക് രംഗങ്ങളില്ലാത്ത റോൾ. എന്നാൽ തന്നെ അങ്ങനെയൊരു റോളിന് ആരും വിളിക്കും എന്നവർ കരുതിയിരുന്നില്ല. അതവർ സന്തോഷപൂർവം സ്വീകരിച്ചു.

താൻ സിനിമയിൽ കണ്ട ഏറ്റവും ബുദ്ധിയുള്ള സ്ത്രീകളിൽ ഒരാളാണ് സ്മിത എന്നാണ് ഡെന്നിസ് ജോസഫ് അഭിപ്രായപ്പെടുന്നത്. സെറ്റിലെ ആരോടും ഒരു പരിഭവവും കാണിക്കാതെ നന്നായി പെരുമാറിയ നടി. ഈ അഭിപ്രായത്തിൽ സിൽക്ക് സ്മിത ആരാണെന്ന് വ്യക്തമാണ്. എങ്കിലും സ്മിതയുടെ ചിത്രങ്ങൾക്കുണ്ടായിരുന്ന മുൻവിധിയെ തുടർന്ന് ആ നല്ല ചിത്രം പരാജയപ്പെടുകയുണ്ടായി.

സ്മിത ഓർമപ്പെടുത്തലാണ്. അവരുടെ ജോലിയെ വെച്ചു അവരെ അളന്നപ്പോൾ അവരുടെ വ്യക്തിത്വം മനസിലാക്കാൻ ആർക്കും സാധിച്ചില്ല. കാപട്യത്തെ അണിഞ്ഞു വിലയിരുത്തലുകൾ സാധ്യമാക്കുന്ന നമുക്കുള്ള ഓർമപ്പെടുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close