INDIANEWS

അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജനുവരി 31 വരെ നീട്ടി; ഇന്‍റർനാഷണൽ കാർഗോ വിമാനങ്ങൾക്ക്​ വിലക്ക്​ ബാധകമാവില്ല; പ്രത്യേക വിമാനങ്ങൾക്ക് സർവീസ്​ നടത്താം

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ ഏർപ്പെടുത്തിയ അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജനുവരി 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. ഇന്‍റർനാഷണൽ കാർഗോ വിമാനങ്ങൾക്ക്​ വിലക്ക്​ ബാധകമാവില്ല. പ്രത്യേക വിമാനങ്ങൾക്കും സർവീസ്​ നടത്താമെന്ന്​ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ ഭീതിയുടെ കൂടി പശ്​ചാത്തലത്തിലാണ്​ വിമാനവിലക്ക്​ നീട്ടിയത്​.നേരത്തെ ഡിസംബർ 15 മുതൽ അന്താരാഷ്​ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

നവംബർ 26ന്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്​തിരുന്നു. എന്നാൽ, ഒമിക്രോൺ ഭീതി പടർന്നതോടെ തീരുമാനത്തിൽ നിന്ന്​ കേന്ദ്രസർക്കാർ പിന്നാക്കം പോവുകയായിരുന്നു.2020 മാർച്ച്​ 23 മുതലാണ്​ രാജ്യത്ത്​ രാജ്യാന്തര വിമാന സർവീസ്​ വിലക്കിയത്​. പിന്നീട്​ കോവിഡ്​ ലോക്​ഡൗണിന്​​ ശേഷം മെയ്​ മുതൽ വന്ദേ ഭാരത്​ സർവീസിലൂടെയാണ്​ ഭാഗികമായി വിമാന സർവീസ്​ തുടങ്ങിയത്​. 2020 ജൂലൈ മുതൽ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാന സർവീസുകളാണ്​ നടത്തുന്നത്​.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close