INDIANEWSTrending

ഇന്ന് സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം; ആലുവയിൽ നിയമവിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ആളിക്കത്തുമ്പോൾ ഈ ദിനത്തിന് പ്രാധാന്യമേറുന്നു

നഗരം വളരുന്നതിനനുസരിച്ച്‌ കുറ്റകൃത്യങ്ങളും പെരുകുകയാണ്. ഇതിൽ നല്ലൊരു ശതമാനവും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ (യു.എൻ.) നേതൃത്വത്തിൽ നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ദിനമായി ആചരിക്കുകയാണ്. ഇതിനൊപ്പം ചേർന്ന് സ്ത്രീ സുരക്ഷയ്ക്കായി ഒട്ടേറെ പദ്ധതികളാണ് തയ്യാറാക്കുന്നത്.

16 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളാണ് ഇക്കുറി ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് പരിപാടികൾ അവസാനിക്കും.

ലോകത്ത് 3 സ്ത്രീകളിൽ ഒരാൾ ജീവിതത്തിൽ എപ്പോഴെങ്കിലും അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. മഹാമാരിക്കാലത്ത് അക്രമങ്ങൾ കൂടിയെന്നാണ് റിപ്പോർട്ടുകൾ. അക്രമവും അനീതിയും തിരിച്ചറിയപ്പെടാതെ പോകുന്നതും ഭയവും പരാതി നൽകുന്നതിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നു. വീടുകളിലോ പൊതു ഇടങ്ങളിലോ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ ഭീഷണിയോ അസ്വാതന്ത്ര്യമോ നിയമം മൂലം തടയാം. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നൽകുന്നതിനും യുഎൻ മാർഗനിർദ്ദേശമുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒത്തുചേരുക എന്ന സന്ദേശമുയർത്തിയാണ് നവംബർ 25ന് ഓറഞ്ച് ദിനമായി പ്രഖ്യാപിച്ചത്.

1870 ല്‍ അലബാമ എന്ന രാജ്യത്താണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ആദ്യം ഒരു നിയമം കൊണ്ടുവന്നത്. ഭാര്യ പതിവ്രതയല്ല എന്ന് ഭര്‍ത്താവിന് സംശയം തോന്നിയാല്‍ അവളെ ശാരീരികമായി ഉപദ്രവിക്കാനുള്ള അവകാശം പുരുഷനുണ്ടായിരുന്നു. ഇതിനെതിരായ നിയമമാണ് അലബാമ നടപ്പാക്കിയത്. പിന്നീട് ഇത്തരം നിയമങ്ങളും നടപടികളും എല്ലാ രാജ്യത്തും അവതരിപ്പിക്കപ്പെട്ടു. നമ്മുടെ രാജ്യത്തും ധാരാളം നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീകളുടെ അവകാശ സംരക്ഷണങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളുന്നു.

എന്നാല്‍ എങ്ങനെയാണ് ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാവുന്നത്. സ്ത്രീയായാലും പുരുഷനായാലും ട്രാന്‍സ് ജെന്‍ഡര്‍ ആയാലും സമൂഹത്തില്‍ തുല്യാവകാശവും പരിഗണനയും ഇല്ലാതെ വരുമ്പോഴാണ് അവര്‍ക്ക് സമൂഹത്തില്‍ നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്. സ്വന്തം കുടുംബത്തില്‍ നിന്നു വരെ പീഡനങ്ങളേല്‍ക്കുന്ന അവസ്ഥയാണിന്ന് സ്ത്രീകള്‍ക്ക്.

സതി എന്ന ദുരാചാരം സമൂഹത്തില്‍ എല്ലാവരാലും അംഗീകരിക്കപ്പെടുകയും എല്ലാ വിഭാഗം സ്ത്രീകളും ഇത് പിന്തുടരുകയും ചെയ്തിരുന്നു. സ്ത്രീധനം അന്നും ഇന്നും നിരവധി സ്ത്രീകളുടെ ജീവനും ജീവിതവും നശിപ്പിക്കുന്ന ഒന്നാണ്. സ്ത്രീധനം ലഭിക്കുന്നതിനനുസരിച്ചാണ് സ്ത്രീകളെ പുരുഷന്മാര്‍ പരിഗണിക്കുന്നതു പോലും. മൂന്നിലൊരാള്‍ അല്ലെങ്കില്‍ അഞ്ചിലൊരാള്‍ ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ നേരിടുന്നവരാണ്.

പലരും ധരിച്ചുവെച്ചിരിക്കുന്നത് ശാരീരികമായ അതിക്രമം മാത്രമാണ് ഈ വിഭാഗത്തില്‍പ്പെടുന്നതെന്നാണ്. എന്നാല്‍ ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ പീഡനവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍പ്പെടുന്നു. സ്ത്രീകളുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും അടിച്ചമര്‍ത്തുന്നതു മുതല്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുന്നതു വരെ എല്ലാം അതിക്രമം തന്നെയാണ്. യുദ്ധകാലങ്ങളില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ അനുവാദം കൊടുക്കുമായിരുന്നു. ദുരഭിമാനക്കൊല എന്ന മറ്റൊരു വിഭാഗവുമുണ്ട്. വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത, ജാതീയമായോ മതപരമായോ തങ്ങളേക്കാള്‍ താഴെ നില്‍ക്കുന്നവരുമായി മകള്‍ക്ക് ബന്ധമുണ്ടെന്നറിയുമ്പോള്‍ മകളെത്തന്നെ ഇല്ലാതാക്കുന്ന ഇത്തരം കൊലപാതകങ്ങള്‍ ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നു.

1990കള്‍ക്കിപ്പുറമാണ് ഇതിനു മാറ്റം വരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇടപെടലുകളുണ്ടാകുന്നത്. നവംബര്‍ 25 അന്താരാഷ്ട്ര തലത്തില്‍ ആചരിക്കുന്നത് ഇതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഇതിനെതിരായ പ്രതിരോധം തീര്‍ക്കാനും ശക്തമായി പോരാടാന്‍ സ്ത്രീകളെ പ്രചോദിപ്പിക്കാനും ഉദ്ദേശിച്ചാണ്.

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയും നിയമം പാലിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഇരയെ അവഹേളിക്കുകയും ചെയ്ത ഈ സാഹചര്യത്തിൽ സംസ്ഥാനത്തിലും ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close