INSIGHTMUKHAMUKHAMTop NewsUncategorized

ചുവപ്പു മോസ്കോ എന്നറിയപ്പെടുന്ന അന്തിക്കാട് നിന്നാണ് ഞാൻ വരുന്നത്; ഒരു സഖാവിന്റെ മനസ്സും ഹൃദയവും നമുക്കുണ്ട്; വിനീതുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാ​ഗം….

ഓണപ്പാട്ടിലൂടെ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്ത അന്തിക്കാട് സ്വദേശി വിനീതിനെ ആദ്യമായി ഇന്റർവ്യൂ ചെയ്തത് മീഡിയ മം​ഗളമാണ്. വിനീതും കൂട്ടുകാരും പാട്ടും കഥകളും സ്വപ്നങ്ങളുമായി തങ്ങളുടെ സൗഹൃദത്തെ ലോകത്തിന് മുന്നിലേക്ക് തുറന്നുവെച്ചു. താൻ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും തന്റെ കലാജീവിതത്തിന് പ്രോത്സാഹനം നൽകിയത് ഇടതുപക്ഷമാണെന്നും വിനീത് വെളിപ്പെടുത്തുന്നു.

വിനീതുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാ​ഗം…

ചോദ്യം: സഖാവാണ്. അന്തിക്കാടൻ സഖാവാണന്ന് ഫേസ്ബുക്കിൽ കൊടുത്തിട്ടുണ്ട് അത് എങ്ങനെയാണ്? ചെറുപ്പംതൊട്ടേ ഇടതുപക്ഷവുമായി അല്ലെകിൽ ഡിവൈഎഫ്ഐ യുമായി ബന്ധപ്പെട്ടിരുന്നോ?

വിനീത്: തീർച്ചയായിട്ടും അന്തിക്കാട് എന്നുപറയുന്നത് ഒരു ചുവപ്പ് കോട്ടയാണ് അങ്ങനെയുള്ള ഒരു സ്ഥലത്തുനിന്നും വളർന്നു വരുമ്പോൾ തീർച്ചയായും അതിനോട് ആഭിമുഖ്യവും അതുമായി ബന്ധപ്പെട്ടും നിൽക്കും. പൂർവ്വികരായ ഒരുപാട് പേരുടെ സമരങ്ങൾ നടന്നിട്ടുള്ള മണ്ണാണ് അന്തിക്കാട്. ചുവപ്പു മോസ്കോ എന്നറിയപ്പെടുന്ന അന്തിക്കാട് നിന്നാണ് ഞാൻ വരുന്നത് അതുകൊണ്ടുതന്നെ ഞാൻ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനുമാണ് അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു സഖാവിന്റെ മനസ്സും ഹൃദയവും നമുക്കുണ്ട്.

ചോദ്യം: സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടേ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നോ?

ഉത്തരം: സജീവമായിരുന്നില്ല. നാട്ടിൽ തന്നെയാണ് കൂടുതൽ പ്രവർത്തന മണ്ഡലം കലാലയ രാഷ്ട്രീയത്തിൽ അത്ര സജീവമായിരുന്നില്ല.

ചോദ്യം: മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി സിപിഎം സിപിഐ ഒക്കെ കലാകാരന്മാരെ കൂടെ ചേർത്ത് നിർത്താറുണ്ട് പ്രത്യേകിച്ച് പ്രദേശത്ത് പാട്ടുപാടുന്ന അല്ലെങ്കിൽ നാടൻ പാട്ട് പാടുന്ന വരെയൊക്കെ കൂടെ ചേർത്ത് നിർത്താറുണ്ട്. അത്തരത്തിൽ അവരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ സമ്മേളനവുമായി ബന്ധപ്പെട്ട ഇത്തരത്തിൽ എന്ന പാട്ടുകൾ കലാപരിപാടികൾ ഒക്കെ നടത്തിയിട്ടുണ്ടോ?

ഉത്തരം: യൂണിറ്റ് സമ്മേളനം ആയി ബന്ധപ്പെട്ട പരിപാടികളിൽ പാട്ട് പാടാറുണ്ട്. പ്രത്യേകിച്ച് അത്തരം അതിനപ്പുറത്തേക്ക് പ്രമോട്ടിങ് ഒരു സംവിധാനം കൂടിയാണ് പാർട്ടി. അതുകൊണ്ടുതന്നെ അത്തരം പരിപാടികൾ പാടാറുണ്ട്.

ചോദ്യം: ഇപ്പോഴും ഡിവൈഎഫ്ഐ യുടെ പ്രവർത്തകനാണോ?

ഉത്തരം: അതേ പ്രവർത്തകനാണ്. സജീവമായി നിൽക്കുന്ന പ്രവർത്തകൻ.

വിനീതുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാ​ഗം വായിക്കാം..

വൈറലായ ഓണപ്പാട്ട് പാടിയ വിനീത് മീഡിയ മം​ഗളത്തിന് നൽകിയ അഭിമുഖം

Tags
Show More

Related Articles

One Comment

  1. ഇദ്ദേഹത്തിൻ്റെ കോൺടാക്ട് നമ്പർ കിട്ടാൻ വഴിയുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close