INDIANEWS

നീന്തല്‍ക്കുളത്തിലെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി; പൊലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍


ജയ്‌പൂര്‍: നീന്തല്‍ക്കുളത്തിലെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ്‌ കമ്മീഷണറെയും വനിത കോണ്‍സ്‌റ്റബിളിനെയും സസ്‌പെന്‍ഡ്‌ ചെയ്‌തു. രാജസ്ഥാനിലെ അജ്‌മീറിലുള്ള ബെവാറിലാണ്‌ സംഭവം.

വനിതാ കോണ്‍സ്‌റ്റബിളിന്റെ ഭര്‍ത്താവ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. ഇരുവരും നീന്തല്‍ക്കുളത്തില്‍ വച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി പരാതിയില്‍ പറയുന്നു.പൊലീസുകാരിയുടെ ആറ്‌ വയസുള്ള മകന്റെ സാന്നിധ്യത്തിലാണ്‌ ഇത്‌ നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇരുവര്‍ക്കുമെതിരെ വകുപ്പ്‌തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്‌. പൊലീസുകാരിയുടെ ഭര്‍ത്താവ്‌ കഴിഞ്ഞ മാസം രണ്ടിനാണ്‌ നാഗ്‌പൂര്‍ ജില്ലയിലെ ചിത്വ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയത്‌. 2001ലാണ്‌ യുവതിയെ താന്‍ വിവാഹം കഴിച്ചതെന്നും ഭര്‍ത്താവ്‌ വ്യക്തമാക്കി. ആറ്‌ വര്‍ഷം മുമ്പാണ്‌ ഇവര്‍ക്ക്‌ കുഞ്ഞുണ്ടായത്‌. 2008ലാണ്‌ ഇവര്‍ക്ക്‌ ജോലി കിട്ടിയത്‌.

ജൂലൈ പതിമൂന്നിനാണ്‌ നീന്തല്‍ക്കുളത്തിലെ ദൃശ്യങ്ങള്‍ പൊലീസുകാരി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്‌. തങ്ങളുടെ ബന്ധുക്കളടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ കണ്ടതായും ഭര്‍ത്താവ്‌ പരാതിയില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ എന്നാണ്‌ എടുത്തതെന്നും എവിടെ വച്ചാണെന്നും കണ്ടെത്താനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. പൊലീസുകാരിയുടെ ഭര്‍ത്താവ്‌ നല്‍കിയ പരാതി ഡിജിപിക്ക്‌ അയച്ച്‌ കൊടുത്തതിനെ തുടര്‍ന്നാണ്‌ നടപടി ഉണ്ടായിരിക്കുന്നത്‌.

അതേസമയം ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന്‌ ആരോപിച്ച്‌ കമ്മീഷണര്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌.കോണ്‍സ്‌റ്റബിളിന്റെ ഭര്‍ത്താവിന്റെ പരാതിയെക്കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close