KERALANEWSTrending

ശ്വാസംമുട്ടി മരിച്ചവരുടെ മൃതദേഹങ്ങളുമായി ട്രെയിൻ തിരിച്ചെത്തിയത് തിരൂരിൽ; ജീവൻ വെടിഞ്ഞവരിൽ 35 പേർ കുരുവമ്പലത്തുകാർ; രക്തത്തി​ന്റെ കറ വിട്ടുമാറാതെ തിരൂർ സ്റ്റേഷ​ൻ

തിരൂർ: നിരവധി ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് തിരൂർ. ഇതിൽ എറ്റവും പ്രാധാന്യമേറിയത് സംസ്ഥാനത്തെ ആദ്യ റെയിൽവേ ലൈനാണ് തിരൂർ– ബേപ്പൂർ എന്നുള്ളതാണ്. 1861ലാണ് തിരൂർ റെയിൽവേ സ്റ്റേഷൻ നിർമ്മിതമാകുന്നത്. അവിടെ തുടങ്ങി 60 വർഷങ്ങൾക്ക് ഇപ്പുറം 1921ൽ നടന്ന വാഗൺ ദുരന്തത്തിന്റെ തുടക്കവും ഒടുക്കവും ഇവിടെയാണ്.

100 പേരെ കുത്തിനിറച്ച ചരക്കുവാഗൺ യാത്ര തുടങ്ങിയതും വാഗണിനകത്ത് ശ്വാസംമുട്ടി മരിച്ചവരുടെ മൃതദേഹങ്ങളുമായി ട്രെയിൻ തിരിച്ചെത്തിയതും തിരൂർ സ്റ്റേഷനിലേക്കു തന്നെ. വാഗൺ ട്രാജഡിയുമായി ബന്ധപ്പെട്ട ചുമർച്ചിത്രങ്ങൾ 2018 നവംബറിൽ സ്റ്റേഷനിൽ വരച്ചിരുന്നു. ചരിത്ര സംഭവങ്ങൾ വരച്ചു ചേർക്കാനുള്ള റെയിൽവേയുടെ പദ്ധതിപ്രകാരമായിരുന്നു ഇത്. എന്നാൽ പരാതികൾ കിട്ടിയതോടെ ചിത്രങ്ങൾ പൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസം തന്നെ അത് മായ്ച്ചു കളഞ്ഞു.

തുടർന്ന് അടുത്തുള്ള ടൂറിസം കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ഇവിടെ സ്ഥാപിച്ചു. ജീവൻ വെടിഞ്ഞവരിൽ 35 പേർ കുരുവമ്പലത്തുകാർപുലാമന്തോൾ ∙ വാഗൺ ദുരന്തത്തിൽ മരിച്ചവരിൽ 35 പേർ കുരുവമ്പലത്തുനിന്നുള്ളവരും ആറുപേർ തൊട്ടടുത്തുള്ള ചെമ്മലശ്ശേരിയിൽനിന്നുള്ളവരുമായിരുന്നു. ഇവരുടെ ഓർമയ്ക്കായി നിർമിച്ചതാണ് കുരുവമ്പലത്തെ വാഗൺ ട്രാജഡി സ്മാരക മന്ദിരം. സർക്കാർ പതിച്ചു നൽകിയ 2 സെന്റിലാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇവിടെ സ്മാരക മന്ദിരം നിർമിച്ചത്. 2 നിലകളിലായി ലൈബ്രറി, മീറ്റിങ് ഹാൾ, പിഎം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ എന്നിവ ഈ മന്ദിരത്തിലുണ്ട്. താഴെ നിലയിലെ 2 കടമുറികളിൽ നിന്നുള്ള വരുമാനം മന്ദിരത്തിന്റെ നടത്തിപ്പു ചെലവുകൾക്ക് ഉപയോഗിക്കുന്നു. 1996 ൽ വാഗൺ ട്രാജഡി സ്‌മാരകം നിർമിക്കുന്നതിന് 5 സെന്റ് അനുവദിച്ചു കിട്ടുന്നതിന് ജില്ലാ പഞ്ചായത്തംഗമായിരുന്ന സലീം കുരുവമ്പലത്തിന്റെ നേതൃത്വത്തിൽ സർക്കാരിലേക്ക് അപേക്ഷ നൽകി.

2 നിലകളിലായി ലൈബ്രറി, മീറ്റിങ് ഹാൾ, പിഎം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ എന്നിവ ഈ മന്ദിരത്തിലുണ്ട്. താഴെ നിലയിലെ 2 കടമുറികളിൽ നിന്നുള്ള വരുമാനം മന്ദിരത്തിന്റെ നടത്തിപ്പു ചെലവുകൾക്ക് ഉപയോഗിക്കുന്നു. 1996 ൽ വാഗൺ ട്രാജഡി സ്‌മാരകം നിർമിക്കുന്നതിന് 5 സെന്റ് അനുവദിച്ചു കിട്ടുന്നതിന് ജില്ലാ പഞ്ചായത്തംഗമായിരുന്ന സലീം കുരുവമ്പലത്തിന്റെ നേതൃത്വത്തിൽ സർക്കാരിലേക്ക് അപേക്ഷ നൽകി. 2 സെന്റ് അനുവദിച്ചെങ്കിലും അത് റവന്യു വകുപ്പിൽനിന്നു പതിച്ചു കിട്ടുന്നതിന് വീണ്ടും 5 വർഷം കാത്തിരിക്കേണ്ടി വന്നു. 2003 ൽ ആണ് തറക്കല്ലിട്ടത്. 2005 ഫെബ്രുവരിയിൽ അന്നത്തെ കേന്ദ്രമന്ത്രി ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്തു. നിലവിൽ സ്മാരക മന്ദിര പരിസരത്ത് വാഗൺ ട്രാജഡി സ്മാ‌രക സമിതിയുടെ നേതൃത്വത്തിൽ വർഷംതോറും ദിനാചരണവും സെമിനാറുകളും നടത്താറുണ്ടെന്ന് സമിതി ചെയർമാൻ സലീം കുരുവമ്പലം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close