KERALANEWS

മനുഷ്യർ പരസ്പര സ്നേഹത്തിന്റെ വക്താക്കൾ ആകണമെന്ന് വിപ്ലവ ​ഗായിക പി കെ മേദിനി

ആലപ്പുഴ: പ്രകൃതി ദുരന്തങ്ങൾ വിതയ്ക്കുന്ന ആധുനിക കാലത്ത് മനുഷ്യർ പരസ്പര സ്നേഹത്തിന്റെ വക്താക്കൾ ആകണമെന്ന് വിപ്ലവ ഗായിക പി കെ മേദിനി. ആഗോള സമാധാന മനുഷ്യാവകാശ സംസ്ക്കാരിക സൗഹൃദ പ്രസ്ഥാനമായ ഇന്ത്യൻ സൊസെറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ISCUF) ആലപ്പുഴ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് അഡ്വ. ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി കൺവീനർ പി മനോജ്‌ കുമാർ സ്വാഗതം പറഞ്ഞു.

എരമല്ലൂർ സെന്റ് ജൂഡ് ഹാളിൽ നടന്ന കൺവഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് രാജൻ, ടി ജെ ആഞ്ജലോസ് Ex MP, മനുഷ്യാവകാശ പ്രവർത്തകനും മുൻ സബ് ജഡ്ജുമായ എസ് സുദീപ്, ഡോക്ടർ ആർ രജത് (അസിസ്റ്റന്റ് പ്രൊഫസർ ആലപ്പുഴ മെഡിക്കൽ കോളേജ് ) ഗീത പുഷ്ക്കരൻ (ജില്ലാ പ്രസിഡന്റ് സർവ്വകലാസംഘം), കെ സജീവൻ (ജില്ലാ സെക്രട്ടറി IPTA ), വി ആർ രജിത ടീച്ചർ (വിദ്യാഭ്യാസ പ്രവർത്തക), ടോമി ആതാളി(വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എഴുപുന്ന ഗ്രാമ പഞ്ചായത്ത് ) എന്നിവർ സംസാരിച്ചു. കെ എസ് നീതു (പ്രൊഫഷണൽ സോഷ്യൽ വർക്കർ ) നന്ദി രേഖപ്പെടുത്തി.

ഭാരവാഹികളായി പി കെ മേദിനി (രക്ഷധികാരി ), എസ് സുദീപ് (പ്രസിഡന്റ് ), പി മനോജ്‌ കുമാർ (സെക്രട്ടറി ), ഡോക്ടർ ആർ രജത്, ഡോക്ടർ അഖിൽ ശ്യാം, അഡ്വ. വിജയകുമാർ, വി ആർ രജിത ടീച്ചർ (വൈസ് പ്രസിഡന്റ് ) അഡ്വ എച്ച് സുനി, ജയപ്രസാദ് കരുവാറ്റ, നീതു കെ എസ്, വന്ദന വിശ്വനാഥ്, അഡ്വ. എം എം വിനോദ് (ജോയിന്റ് സെക്രട്ടറി ) ഗീതാ പുഷ്ക്കരൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

കൺവീനർമാരായി അഭിരാമി സുരേഷ് (വനിത സബ് കമ്മറ്റി) അൽത്താഫ് വി എൻ (സ്റ്റുഡന്റ് സബ് കമ്മറ്റി ) സെബാസ്റ്റ്യൻ അരെശേരി (ഐടി സബ് കമ്മറ്റി ) രാജൻ ജോസഫ് (കലാ സംസ്ക്കാരിക സബ് കമ്മറ്റി) എന്നിവരെ തിരഞ്ഞെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close