Breaking NewsKERALANEWSTrending

കണ്ണൂരിലെ മലയാളി യുവതികൾക്ക് ഇസ്ലാമിക് ഭീകരർ നൽകിയ ചുമതല ഇന്ത്യയിൽ പ്രൊവിൻസ് സൃഷ്ടിക്കാൻ; ഭീകര സംഘടനയിലേക്ക് ആളെ കൂട്ടാൻ യുവതികൾ ഉപയോ​ഗിച്ചത് സോഷ്യൽ മീഡിയയും; ഷിഫ ഹാരിസും മിസ്ഹ സിദ്ദിഖും അറസ്റ്റിലായതോടെ വ്യക്തമാകുന്നത് കേരളത്തിലെ ഐഎസ് സ്വാധീനം

കണ്ണൂര്‍: കേരളത്തിൽ വീണ്ടും ഐഎസ് ബന്ധമുള്ള യുവതികൾ. കണ്ണൂരിൽ നിന്നാണ് രണ്ട് യുവതികളെ എൻഐഎ അറസ്റ്റ് ചെയ്തത്. കണ്ണൂർ തായെത്തെരു ചെയ്ക്കിന്റകത്ത് ഷിഫ ഹാരിസ്, താണ ഓർമ്മ വീട്ടിൽ മിസ്ഹ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ഐഎസ്‌ഐഎസ് അനുകൂല പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ യുവതികള്‍ എന്‍.ഐ.എ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആറു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്

കണ്ണൂർ നഗര മധ്യത്തിൽ നിന്നാണ് ഇരുവരെയും എൻഐഎ അതീവ രഹസ്യമായി അറസ്റ്റ് ചെയ്തത്. ഐഎസിലക്ക് ആളെ നിയമിക്കുക, ഐഎസ്സിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക, ഇതിനായി സാമുഹിക മാധ്യമങ്ങൾ ഉപയോഗിക്കുക, ഇന്ത്യയിൽ ഐഎസ്സിന്റെ പ്രൊവിൻസ് ഉണ്ടാക്കുക എന്നിങ്ങനെയാണ് ഇവർക്കെതിരെയുള്ള കുറ്റങ്ങൾ. ഇരുവരെയും കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് ‘നേടിയതിനു ശേഷം ചോദ്യം ചെയ്യാനായി ഡൽഹിയിലേക്ക് കൊണ്ടുപോയി. കണ്ണൂർ ടൗൺ സ്റ്റേഷനിലുള്ള വനിതാ പൊലിസുകാരുൾപ്പെടെയുള്ള സംഘം കോടതിയിൽ ഹാജരാക്കുമ്പോൾ ഇവരോടൊപ്പമുണ്ടായിരുന്നു.

അഞ്ചുമാസം നീണ്ട പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് യുവതികൾ പിടിയിലായത്. ഇവർ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് നാലിന് മംഗലാപുരത്തു നിന്നും പിടിയിലായ അമീർ അബ്ദുൽ റഹ്മാനെ കൂടി ചോദ്യം ചെയ്തപ്പോഴാണ് ഷിഫയുടേയും മിസ്ഹയുടെയും പങ്കു വ്യക്തമായത് എന്നാണ് വിവരം.

ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാൾ അമീർ അബ്ദുൾ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എൻഐഎ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close