KERALANEWS

ഫേ​സ്​​ബു​ക്ക് പോ​സ്​​റ്റി​നെ​ച്ചൊ​ല്ലി​ വാക്കേറ്റം; ഒടുവിൽ വെട്ടി പരിക്കേൽപ്പിച്ച് സഹോദരൻ

തി​രു​വ​ല്ല: ഫേ​സ്​​ബു​ക്ക് പോ​സ്​​റ്റി​നെ​ച്ചൊ​ല്ലി​ വാക്കേറ്റം ഒടുവിൽ വെട്ടി പരിക്കേൽപ്പിച്ചു. കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ബ​ന്ധു​വി​നു​വേ​ണ്ടി സുമേഷ് ഇട്ട പോസ്റ്റിനെ ചെല്ലിയാണ് തർക്കം ഉണ്ടായത്.

തി​രു​വ​ല്ല​യി​ലെ വേ​ങ്ങ​ലി​ല്‍ സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യായ പ്ര​കാ​ശുമായാണ് വാക്കേറഅറ മുണ്ടായത്. തുടർന്ന് സുമേഷ് വീട്ടിൽ കയറി പ്ര​കാ​ശി​നെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രകാശിന്റെ സഹോദര പുത്രനാണ് സുമേഷ്.

ചെവ്വാഴ്ച രാത്രി എട്ടരയോട് കൂടിയാണ് സംഭവം ഉണ്ടാവുന്നത്. ബ​ന്ധു​വിന്റെ ചികിത്സക്ക് വേണ്ടി ഇട്ട പോസ്റ്റിനെ ചൊല്ലി തുടങ്ങിയ തർക്കം വീട്ടിൽ കയറിയുള്ള സംഘർഷത്തിലാണ് അവസാനിച്ചത്. ഇടതു കൈയ്യിൽ പരിക്കേറ്റ പ്രകാശിനെ തിരുനവ്വ താലൂക്ക് ആശഉപത്രിയിൽ പ്രവേശിപ്പിച്ചു. സുമേഷും കുടുംബവും ഈ അടുത്ത് സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു. സംഭവത്തിൽ തിരുവല്ല പേലീസ് കേസെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close