INDIAKERALANEWS

കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരം; പാർട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായമില്ല: കാനം രാജേന്ദ്രൻ

കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തന്നോട് പാർട്ടി വിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നു. ബീഹാർ ഘടകവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നത് പരിഹരിച്ചിരുന്നതായും കാനം രാജേന്ദ്രൻ പറഞ്ഞു. അതേസമയം കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായമില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

എന്നാൽ കനയ്യകുമാർ പാർട്ടിയെ ചതിക്കുകയായിരുന്നു എന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും തത്വങ്ങളെയും കനയ്യ ചതിച്ചുവെന്നും അതിനാൽ കനയ്യ കുമാറിനെ സിപിഐ യുടെ പദവികളിൽ നിന്നും പുറത്തിക്കിയതായും ഡി രാജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപിയുടെയും ആർഎസ്എസിന്റെയും അക്രമങ്ങളിൽ നിന്ന് കനയ്യയെ രക്ഷിച്ചത് സിപിഐ ആണ് എന്നു പറഞ്ഞ ഡി.രാജ വ്യക്തിത്വങ്ങളുടെ തണലിലല്ല പാർട്ടി എന്നും കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close