NEWSSocial MediaWORLD

ഐ ടി നിയമലംഘനം; 3.2 കോടി പോസ്റ്റുകൾക്കെതിരെ നടപടിയെടുത്ത് ഫേസ്ബുക്ക്

സാമൂഹ മാധ്യമമായ ഫേസ്ബുക്ക് ഒരു മാസത്തിനിടെ നടപടിയെടുത്തത് 3.2 കോടി പോസ്റ്റുകൾക്കെതിരെ. ഫേസ്ബുക്ക് പുറത്തുവിട്ട 2021 ആഗസ്തിലെ കപ്ലൈൻഡ്‌സ് റിപ്പോർട്ടാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. ഫേസ്ബുക്ക് നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ തെറ്റിച്ച് പലതരം പോസ്റ്റുകളാണ് ഫേസ്ബുക്കിൽ പല അക്കൗണ്ടുകളിൽ നിന്നുമായി പ്രചരിക്കുന്നത്. ഇത്തരത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.

കമ്പനിയുടെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 22 ലക്ഷം പോസ്റ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചു. മൊബൈൽ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ വാടസ്ആപ്പ് 20.7 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെയായി ഇന്ത്യൻ പരാതി പരിഹാര സംവിധാനത്തിലൂടെ 904 ഉപഭോക്തൃ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും 754 കേസുകൾ പരിഹരിക്കാൻ ടൂളുകൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close