KERALANEWSTop News

“തെറ്റുപറ്റിയത് എനിക്കാണ്, ചെറിയാന് സീറ്റ് ഉറപ്പാക്കാൻ ഞാൻ ഉൾപ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു” : ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ‘തെറ്റുപറ്റിയത് എനിക്കാണ്. ചെറിയാന് സീറ്റ് ഉറപ്പാക്കാൻ ഞാൻ ഉൾപ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു’– ഉമ്മൻചാണ്ടി കൂട്ടി ചേർത്തു.

2001 ലെ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഞാനുമായി മത്സരിക്കുന്ന സാഹചര്യം ഉണ്ടായി. എല്ലാവർക്കും അത്ഭുതമായിരുന്നു. എല്ലാവരും ധരിച്ചു എനിക്ക് അതോടെ ചെറിയാനും ആയിട്ടുള്ള സൗഹൃദം അവസാനിച്ചെന്ന്. ചെറിയാനെ പോലെ സജീവമായ നേതൃത്വം ഉള്ള ഒരു വ്യക്തിക്ക് ജയിച്ചു വരാൻ സാധിക്കുന്ന ഒരു സീറ്റ് പാർട്ടിക്ക് കൊടുക്കാൻ പങ്കുചേരാൻ എനിക്ക് സാധിക്കാതെ പോയി – ഉമ്മ ചാണ്ടി പറഞ്ഞു.

അവുക്കാദർകുട്ടി നഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിനു സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ഉമ്മൻചാണ്ടി. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതികളിൽ സർക്കാരിനെ വിമർശിച്ചു രംഗത്തെത്തിയ ചെറിയാൻ ഫിലിപ്, ഇടതുബന്ധം അവസാനിപ്പിക്കുകയാണെന്നു റിപ്പോർട്ടുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close