HEALTHINDIANEWS

ഡെൽറ്റ വേരിയന്റിന് പിന്നാലെ ഇന്ത്യയിൽ ഇറ്റ കൊറോണയും; കൂടുതൽ അപകടകാരികളായി കോവിഡ് വൈറസുകൾ; ജീവന്റെ വിലയുള്ള ജാ​ഗ്രത ഇനിയും തുടരണം

മം​ഗലാപുരം: ഇന്ത്യയിൽ ഡെൽറ്റ വേരിയന്റിന് പിന്നാലെ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഇറ്റ വൈറസും. മംഗലാപുരത്താണ് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുൻപ് ഗൾഫിൽ നിന്നും എത്തിയ ഒരാളുടെ സാമ്പിൾ ജീനോം പഠനം നടത്തിയപ്പോൾ ആണ് ഇറ്റ വകഭേദം കണ്ടെത്തിയത്. നാലു മാസം മുമ്പ് നടത്തിയെ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. അതേസമയം, ഏതാണ്ട് 150 കോൺടാക്ട് ടെസ്റ്റ്‌ ചെയ്തപ്പോൾ എല്ലാം നെഗറ്റീവ് ആയിരുന്നു.

2020 ഡിസംബറിൽ നൈജീരിയയിലും യുകെ യിലും ആണ് ഇറ്റ വകഭേദം ആദ്യമായി കണ്ടെത്തുന്നത് . നൈജീരിയയിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ഇറ്റ വകഭേദം ആണ്. ഏതാണ്ട് 23 രാജ്യങ്ങളിൽ ഇറ്റ ഇപ്പോൾ ഉണ്ട്. നേരത്തേ ഉണ്ടായ വകഭേദങ്ങളിൽ നിന്നും വ്യത്യസ്തമായി ഇറ്റക്ക് ഒരു പുതിയ മ്യൂട്ടേഷൻ വന്നിട്ടുണ്ട്. സ്പൈക്ക് പ്രോട്ടീനിലെ S2 ഘടകത്തിൽ വന്ന “F 888 L” മ്യൂട്ടേഷൻ. ഫെനിലനൈൻ അമിനോ ആസിഡ് ( F ) മാറി ല്യൂസിൻ ( L ) വന്നു. മംഗലാപുരത്തോടൊപ്പം മിസോറാമിലും ഇറ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ ഏറ്റവും അപകടകരമായ വകഭേദമായി ഡെൽറ്റ മാറിക്കൊണ്ടിരിക്കെയാണ് പുതിയ വകഭേദം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെൽറ്റാ വൈറസിനെതിരായ വാക്‌സിന്റെ ഫലപ്രാപ്തിയും ചർച്ചയായിരിക്കുകയാണ്. ലോകമെമ്പാടും കോവിഡ് രോഗബാധയുടെ എണ്ണം വീണ്ടും വർധിക്കാൻ ഡെൽറ്റ വകഭേദങ്ങൾ കാരണമായ സാഹചര്യത്തിലാണ് വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നത്. വിവിധ വാക്‌സിനുകൾ ഡെൽറ്റ, ഡെൽറ്റ പ്രസ് വകഭേദങ്ങൾക്കെതിരെ എത്രമാത്രം ഫലപ്രദമാണ് എന്ന് അന്വേഷിച്ച് നിരവധി പഠനങ്ങൾ നടന്നുകഴിഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) തങ്ങളുടെ പഠനവുമായി എത്തിയിരിക്കുകയാണ്. ഡെൽറ്റക്കെതിരെ കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും ഫലപ്രാപ്തിയാണ് ഐ.സി.എം.ആർ അന്വേഷിച്ചത്. ഒരു ഡോസ് വാക്‌സിനെടുത്തവരിലും രണ്ട് ഡോസ് വാക്‌സിനെടുത്തവരിലുമാണ് പഠനം നടത്തിയത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ പ്രതിരോധ കുത്തിവെപ്പെടുത്ത വ്യക്തികളിൽ ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരായ പ്രതിരോധം ഫലപ്രദമാണെന്ന് ഐ.സി.എം.ആർ പറയുന്നു.

കോവിഷീൽഡ് വാക്‌സിനെടുത്തവരിൽ ഐ.സി.എം.ആർ നടത്തിയ സമാന പഠനത്തിൽ, രണ്ട് ഡോസ് സ്വീകരിച്ച വ്യക്തികളിൽ ഡെൽറ്റ വകഭേദത്തിനെതിരെ ഉയർന്ന പ്രതിരോധശേഷി ഉണ്ടെന്ന് തെളിഞ്ഞു. ഡെൽറ്റ പ്ലസ് വകഭേദം ഏപ്രിലിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തുകയും ഇപ്പോൾ വിവിധ രാജ്യങ്ങളിൽ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അടുത്ത വകഭേദമായ ഇറ്റയെ കണ്ടെത്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close