KERALANEWSTrending

ഈച്ച കടിച്ചാൽ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; പത്തോളം പേർ ആശുപത്രിയിൽ; പരിശോധന നടത്തി ആരോഗ്യ വകുപ്പ്; ഇവൻ മാനീച്ച തന്നെ

മേലൂർ: പൂലാനിയിലും പരിസരങ്ങളിലും കടുത്ത ഈച്ച ശല്യം. ഈച്ച കടിച്ചാൽ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. മാനീച്ച (ഡീർ ഫ്ലൈ) എന്നയിനമാണ് ഇവയെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇവിടെ ഒരു വർഷം മുൻപും ഇതേ പ്രശ്നമുണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ട്.

പൂലാനി, കുന്നപ്പിള്ളി മേഖലകളിലാണ് ഇവ വ്യാപകമായിരിക്കുന്നത്.മരത്തിന്റെയും ചെടികളുടെയും തണ്ടുകളോടു ചേർന്ന് പറ്റിപ്പിടിച്ച നിലയിൽ കൂട്ടത്തോടെ കാണുന്ന ഇവ മൃഗങ്ങൾക്കും ശല്യമാകുന്നുണ്ട്. ഈച്ചയുടെ കടിയേറ്റ പത്തോളം പേർ വൈദ്യ സഹായം തേടിയിരുന്നു. ചാലക്കുടി പുഴയോരമേഖലയായ ഈ ഭാഗത്ത് പ്രളയശേഷം അപൂർവമായ ജീവജാലങ്ങളെ കണ്ടുവരുന്നതതായി നാട്ടുകാർ പരാതിപ്പെടുന്നു. നരത്തെ ആഫ്രിക്കൻ ഒച്ചുകൾ പെരുകിയിരുന്നു. ഇവയെ നിയന്ത്രിച്ചതാണെങ്കിലും കൃഷിയിടങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്.

പരിയാരം പഞ്ചായത്തിലെ മുനിപ്പാറ, കാഞ്ഞിരപ്പിള്ളി ഭാഗങ്ങളിലും ഈച്ചശല്യം രൂക്ഷമാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ വീടുകളിലും കൃഷി സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇവയെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല.മുനിപ്പാറ പാത്രക്കട സുരേഷിന്റെ വീട്ടിലെ പ്ലാവിൽ കഴിഞ്ഞ ദിവസം ഇത്തരം ഈച്ചകളെ വ്യാപകമായി കണ്ടെത്തി.വീട്ടുകാർ ഇതിനെ കരിച്ചു കളയുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close