KERALANEWS

ജയിൽ സുരക്ഷ; ഇനി നിർമിതബുദ്ധിയുടെ കൈകളിൽ

തിരുവനന്തപുരം : ജയിലുകളിലെ സുരക്ഷ ശക്തമാക്കാൻ മനുഷ്യ നിർമിത ബുദ്ധിയും. ജയിലിനുള്ളിലെ സുരക്ഷ, തടവുകാരുടെ ചലനം, പുറത്തുനിന്നുമുള്ള ഇടപെടൽ എന്നിവ നിരീക്ഷിക്കാനാണ് പുതിയ സംവിധാനം. സെൻട്രൽ ജയിലുകളിലായിരിക്കും ആദ്യം ഘട്ടം നടക്കുക. പദ്ധതിയെകുറിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ ജയിൽ മേധാവി ഷേക് ദർവേഷ് സാഹബ് ജയിൽ വകുപ്പ് ഐടി വിഭാഗത്തെ ഏർപ്പെടുത്തി. സെപ്റ്റംബർ അഞ്ചിനകം പ്രാഥമിക റിപ്പോർട്ട്‌ സമർപ്പിക്കും. സാങ്കേതിക വിധക്ധരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

രാജ്യത്ത് ആദ്യമായാണ് ജയിൽ സുരക്ഷക്ക് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിക്കുന്നതെങ്കിലും പോലീസ് നിലവിൽ സുരക്ഷക്കും മറ്റും ഉപയോഗിക്കുന്നുണ്ട്. ജയിലിൽ മെന്റൽ ഡിറ്റെക്ടർ ഉൾപ്പെടെ സി സി ടി വി ക്യാമറ, ബാഗേജ് സ്കാന്നർ എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിലും പോരായ്മകൾ ഉണ്ടായതിനെ തുടർന്നാണ് ഇങ്ങനൊരു പദ്ധതി. സെല്ലിനകത്തു മൊബൈൽ ഫോണും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് കണ്ടെത്തിയിരുന്നു. ജയിൽ സുരക്ഷ ഉറപ്പുക്കുന്നതിനു വേണ്ടി ചേർന്ന യോഗത്തിലാണ് പദ്ധതിയെ കുറിച്ച് ആലോചിച്ചതും ഫണ്ട്‌ കണ്ടെത്താൻ ആഭ്യന്തര വകുപ്പിനെ സമീപിക്കാം എന്ന തീരുമാനത്തിൽ എത്തിയതും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close