INDIANEWS

ജമ്മുകശ്മീർ പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിൽ; ജമ്മു കശ്മീരിന്റെ വികസനത്തിൽ ആർക്കും ഒരു തടസ്സവും സൃഷ്ടിക്കാൻ കഴിയില്ല: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

ശ്രീനഗർ: ജമ്മുകശ്മീർ പ്രധാനമന്ത്രിയുടെ ഹൃദയത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. 2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ ജമ്മു കശ്മീർ സന്ദർശനത്തിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുവിന് ഇനി വിവേചനം ഉണ്ടാകില്ല.

ജമ്മു കശ്മീരിന്റെ വികസനത്തിൽ ആർക്കും ഒരു തടസ്സവും സൃഷ്ടിക്കാൻ കഴിയില്ല. ജമ്മുവിലെ ജനങ്ങളെ വശത്താക്കുന്ന സമയം അവസാനിച്ചിരിക്കുന്നു. കശ്മീരും ജമ്മുവും ഒരുമിച്ച് വികസിപ്പിക്കും എന്ന് ജമ്മുവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം, ജമ്മു കശ്മീരിന്റെ വികസനത്തിൽ യുവാക്കൾ പങ്കുചേർന്നാൽ തീവ്രവാദികൾ ആസൂത്രണങ്ങളിൽ പരാജയപ്പെടുമെന്നും പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കാൻ പ്രധാനമന്ത്രി മോദി തീരുമാനിച്ചു. വാൽമീകി സമാജിനോടും പശ്ചിമ പാകിസ്ഥാൻ അഭയാർത്ഥികളോടുമുള്ള വിവേചനം ഇതോടെ അവസാനിച്ചു. ജമ്മു കശ്മീരിൽ മിനിമം കൂലി നിയമം നടപ്പാക്കി. നേരത്തെ ഏഴ് മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഗവൺമെന്റ് ജമ്മു കശ്മീരിൽ ഏഴ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) -ജമ്മുവിൽ ഒരു പുതിയ കാമ്പസ് അമിത് ഷാ ഉദ്ഘാടനം ചെയ്തു. ജമ്മു ഐഐടി കാമ്പസ് ഏറ്റവും ആധുനികമായ ഒന്നാണെന്നും ഇന്ന് കാമ്പസ് കണ്ടപ്പോൾ തനിക്ക് മതിപ്പുളവായി എന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close