INDIANEWS

ജമ്മുകാശിമീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ പ്രദേശത്ത് കുടുങ്ങിയതായി സൈന്യം

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ തുൽറാൻ ഇമാംസാഹിബ് ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുകൾ. കുറഞ്ഞത് മൂന്ന് തീവ്രവാദികളെങ്കിലും പ്രദേശത്ത് കുടുങ്ങിയിരിക്കുന്നതായി സൈന്യം കരുതുന്നു. സൈന്യത്തിന്റെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെയും (സിആർപിഎഫ്), ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത സംഘം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച വിശ്വസനീയമായ വിവരങ്ങളെത്തുടർന്ന് തിരച്ചിൽ പ്രവർത്തനം ആരംഭിച്ചു.

ഷോപ്പിയാനിൽ ഇന്ന് വൈകുന്നേരം രണ്ട് ഓപ്പറേഷനുകൾ ആരംഭിച്ചതായും തുൾറാൻ ഷോപിയാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചുവെന്നും 3-4 ഭീകരർ കുടുങ്ങി കിടക്കുകയാണെന്നും ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു. കൂടാതെ ഖേരിപോറ ഷോപിയാനിൽ മറ്റൊരു പ്രവർത്തനവും ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത് മൂന്നാമത്തെ ഏറ്റുമുട്ടലാണ്. നാലാമത് ഉടൻ പ്രതീക്ഷിക്കുന്നുന്നതായും അദ്ദേഹം പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന ഭീകരരോട് കീഴടങ്ങാൻ സുരക്ഷാ സേന പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ തിങ്കളാഴ്ച നടന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ നാല് ജവാന്മാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close