INDIANEWS

ജമ്മുകശ്‌മീരിലെ ഭീകരരുടെ മക്കളെ സമൂഹത്തിലേക്ക്‌ എത്തിക്കാന്‍ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സൈന്യം


ഷോപ്പിയാന്‍: ജമ്മുകശ്‌മീരിലെ ഭീകരരുടെ മക്കളെ സമൂഹത്തിലേക്ക്‌ എത്തിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കുടുംബാംഗങ്ങളോട്‌ നിര്‍ദ്ദേശം. സൈന്യവും പൊലീസും ആണ്‌ ഈ നിര്‍ദ്ദേശവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

ജിഒസി ചിന്നാര്‍ കോര്‍പ്പ്‌സിലെ ലഫ്‌റ്റനന്റ്‌ ജനറല്‍ ഡി പി പാണ്ഡെ, ജിഒസി വിക്ടര്‍ ഫോഴ്‌സ്‌ മേജര്‍ ജനറല്‍ റാഷിം ബാലി, ഐജിപി കശ്‌മീര്‍ വിജയകുമാര്‍ എന്നിവരടങ്ങിയ സംഘം ഭീകരരുടെ കുടുംബാംഗങ്ങളോട്‌ സംവദിക്കവെയാണ്‌ ഈ നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചത്‌. 83 ഭീകരരുടെ കുടുംബാംഗങ്ങളോടാണ്‌ അവര്‍ സംവദിച്ചത്‌. ഷോപ്പിയാനില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്‌ച.

സൈനിക നടപടികള്‍ക്കിടയ്‌ക്കും കീഴടങ്ങുന്നവര്‍ക്ക്‌ വേണ്ട സൗകര്യം ഒരുക്കാന്‍ ഉ്‌ദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധമാണ്‌. വഴി തെറ്റിപ്പോയ എല്ലാ യുവാക്കള്‍ക്കും ശരിയായ പാതയിലേക്ക്‌ വരാന്‍ വേണ്ട സൗകര്യമൊരുക്കുമെന്നും സൈന്യം വ്യക്തമാക്കി. ഇവരുടെ ആശങ്കകള്‍ എല്ലാം അകറ്റി മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാന്‍ വേണ്ട സൗകര്യമൊരുക്കും.മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളോട്‌ അക്രമത്തിന്റെ പാത ഉപേക്ഷിച്ച്‌ വീട്ടിലേക്ക്‌ മടങ്ങാന്‍ നിര്‍ദ്ദേശിക്കണം.കശ്‌മീര്‍ താഴ്‌ വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും സൈനികര്‍ വ്യക്തമാക്കി.

ഭീകരരുടെകുടുംബാംഗങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കാനും സുരക്ഷാ ജീവനക്കാരുടെ താത്‌പര്യം അറിയിക്കാനുമായാണ്‌ ഇത്തരമൊരു കൂടിക്കാഴ്‌ച ഒരുക്കിയത്‌. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിരായുധീകരിക്കുക എന്നതാണ്‌ സൈനികരുടെ ലക്ഷ്യം.അക്രമം ഇല്ലാതാക്കുക എന്നതാണ്‌ ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close