
ബാംബോലിം: ഐഎസ്എല്ലിൽ ജംഷേദ്പുർ എഫ്സിക്ക് ജയം. എഫ്സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുർ മറികടന്നത്.49-ാം മിനിറ്റിൽ ഡാനിയൽ ചുക്വുവാണ് ജംഷേദ്പുരിന്റെ വിജയ ഗോൾ നേടിയത്. ലാൽഡിൻലിയാന റെന്ത്ലെയുടെ പാസിൽ നിന്നായിരുന്നു ഗോൾ.ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 22 പോയന്റുമായി ജംഷേദ്പുർ, കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. ഗോവ 14 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്.