INDIANEWS

ജന്തർ മന്ദറിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു; ഹിന്ദു നേതാവ് അറസ്റ്റിൽ

ന്യുഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കരവാൾ നഗറിലെ വീട്ടിൽ നിന്നും തിങ്കളാഴ്ച രാത്രിയിൽ ജന്തർ മന്ദറിൽ മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച ദീപക് സിംഗ് ഹിന്ദു വിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുസേന എന്ന സംഘടനയുടെ പ്രസിഡന്റാണെന്ന് ഇയാൾ അവാകാശപ്പെടുന്നതായി പൊലീസ് അറിയിച്ചു.കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കെതിരായി മുൻ ബിജെപി വക്താവ് അശ്വനി ഉപാധ്യായ ഡൽഹിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇവിടെ വെച്ച് പ്രതിഷേധക്കാരിൽ നിന്നും മുസ്ലീം വിരുദ്ധ മുദ്രാ വാക്യങ്ങൾ ഉയരുകയായിരുന്നു. പ്രതിഷേധ പരിപാടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അശ്വനി ഉപാധ്യായക്കെതിരെയും പ്രതിഷേധത്തിൽ പങ്കെടുത്ത ദീപക്, വിനീത് ക്രാന്തി, പിങ്കി ഭയ്യ, ഉത്തം മാലിക് തുടങ്ങിയവർക്കെതിരേയുമാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരിപാടിയിൽ പങ്കെടുത്ത കൂടുതൽ ആൾക്കാരെ കണ്ടെത്തുന്നതിനായി ക്രൈം ബ്രാഞ്ചിന്റെ അന്തർസംസ്ഥാന സെല്ലിൽ നിന്നും ഒരു ടീമിനെ ചുമതലപ്പെടുത്തി. സ്പെഷ്യൽ ക്രൈം ബ്രാഞ്ച് ഓഫീസർ പ്രവീർ രഞ്ജൻ പ്രവർത്തനങ്ങൾ ഏകോപിപിച്ചു. ദീപക്കിന്റെ വീടിന് സമീപം ഒരു സംഘം നിലയുറപ്പിക്കുകയും പുറത്തു നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ പ്രതിയെ അർദ്ധരാത്രിയോടു കൂടി പിടികൂടുകയുമാണ് ഉണ്ടായത്. പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ വിശദാംശങ്ങൾ പൊലീസ് ദീപകിൽ നിന്ന് കണ്ടെത്തി കൊണ്ടിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close