KERALANEWS

ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകൻ മരിച്ചു; അപകടം അടൂരിൽ നിന്ന് വീട്ടിലേക്ക് പോകും വഴി

അടൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകൻ മരിച്ചു. മേലൂട് പതിനാലാം മൈൽ കല്ലൂർ പ്ലാന്തോട്ടത്തിൽ പി.ടി. രാധാകൃഷ്ണ കുറുപ്പ് (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ചേന്നമ്ബള്ളി ജങ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപം വച്ചാണ് അപകടമുണ്ടായത്.

അടൂരിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണകുറുപ്പ്. ബൈക്കിൽ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണന്റെ ഹെൽമറ്റും ഊരിമാറി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ അടൂർ ജനറൽ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രാജലക്ഷ്മി, മക്കൾ: പി.ആർ. ലക്ഷ്മി, പി.ആർ.വിഷ്ണു, പി.ആർ. പാർവതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close