INDIAINSIGHTNEWS

ഒരു സ്ത്രീ ബിസിനസ് ഏറ്റെടുത്താൽ മുന്നോട്ട് പോകുമോ എന്ന് തൊഴിലാളികൾ വരെ സംശയിച്ചു ; ഇപ്പോൾ ശമ്പളത്തിനൊപ്പം ബോണസും കൃത്യമായി ലഭിക്കുന്നു ; ജാർഖണ്ഡിലെ ആദ്യ വനിതാ വിഗ്രഹ നിർമ്മാതാവിന്റെ കഥ

പുരുഷന്മാർക്ക് മാത്രം വഴങ്ങുന്നതാണ് പല ജോലികളും എന്ന് നാം ധരിക്കാറുണ്ട്. കാലാകാലങ്ങളായി അവർ അത് ചെയ്യുന്നു എന്നത് അവർക്ക് മാത്രമേ അത് വഴങ്ങൂ എന്നതിന്റെ സൂചനയല്ല. മറ്റുള്ളവർ അതിലേക്ക് കടക്കാത്തത് കൊണ്ടാണ്. ഇത്തരം പരമ്പരാഗത പുരുഷ ജോലിയായ വിഗ്രഹ നിർമ്മാണം കുറച്ചു വർഷങ്ങളായി ചെയ്യുന്ന സ്ത്രീയാണ് മാധവി പാൽ. ജാർഖണ്ഡ് നിവാസിയായ ഇവർ സംസ്ഥാനത്തെ ആദ്യ വനിതാ വിഗ്രഹ നിർമ്മാതാവാണ്. ബിസിനസിലെ അവരുടെ വളർച്ച തന്നെയാണ് അവരുടെ വിജയം സൂചിപ്പിക്കുന്നതും.

ഈ ബിസിനസ് ആദ്യം ആരംഭിക്കുന്നത് അവരുടെ ഭർത്താവാണ്. 2012 ൽ അദ്ദേഹം മരിച്ചതോടെ ബിസിനസ് മാധവി ഏറ്റെടുക്കുകയായിരുന്നു. “ഭർത്താവ് മരിച്ചപ്പോൾ വീട്ടിലെ സ്ഥിതി വളരെ കഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ വരുമാനത്തിലാണ് ഞങ്ങൾ ജീവിച്ചു പോന്നിരുന്നത്. ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. അവരുടെ ഉത്തരവാദിത്വം എനിക്കായി. അതിനാൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു.” മാധവി പറയുന്നു.

എന്നാൽ മാധവി ബിസിനസ് ഏറ്റെടുക്കുന്നതിൽ ജോലിക്കാർക്ക് വലിയ പ്രതീക്ഷയിലായിരുന്നു. ഒരു സ്ത്രീക്ക് ശീലമില്ലാത്ത തൊഴിൽ ചെയ്യാൻ സാധിക്കുമോ, ശമ്പളം കൃത്യമായി കൊടുക്കാൻ സാധിക്കുമോ എന്നെല്ലാം അവർക്ക് സംശയങ്ങൾ ഉണ്ടായി. പക്ഷെ അവരുടെ സംശയങ്ങളെ എല്ലാം ഉന്മൂലനം ചെയ്ത് ശമ്പളത്തിനൊപ്പം ബോണസും ഇപ്പോൾ കൃത്യമായി നൽകുന്നു.

ജാർഖണ്ഡിലെ അവളുടെ അയാൾ ഗ്രാമങ്ങളിൽ വരെ അവളുടെ വിഗ്രഹങ്ങൾ വിൽക്കുന്നു. ഒരു പതിറ്റാണ്ടോളമായി മികച്ച രീതിയിൽ അവർ ഒറ്റക്ക് ഈ ബിസിനസ് നടത്തി വരുന്നു. തന്റെ ചുറ്റുമുള്ള സ്ത്രീകൾക്ക് പ്രചോദനമായി അവർ നിലകൊള്ളുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close