BIZKERALANEWS

മുല്ലപ്പൂവിന് പൊന്നും വില; കിലോഗ്രാമിന് 2500 രൂപയ്ക്ക് മുകളിൽ വില

മറയൂർ: കേരളത്തിൽ മുല്ലപ്പൂവിന് വില കൂടുന്നു. തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഈ വിലക്കയറ്റം. ഇന്നലെ തമിഴ്‌നാട്ടിൽ കിലോഗ്രാമിന് 2500 രൂപയായിരുന്നു മുല്ല പൂവിന്. കേരളത്തിൽ ഇതിലും അധികമാണ് വില. വില കൂടിയതിനാൽ പല പൂക്കച്ചവടക്കാരും മുല്ലപ്പൂ വാങ്ങുന്നത് തന്നെ അവസാനിപ്പിച്ചു. സാധാരണ പൂക്കടകളിൽ ലഭ്യമാകുന്ന മണമില്ലാത്ത മുല്ലപ്പൂവിന് നിലവിൽ 1000 രൂപയാണ് വില. കഴിഞ്ഞ ആഴ്ച 500ൽ താഴെയായിരുന്നു.

തമിഴ്‌നാട്ടിലെ ദിണ്ടുക്കൽ ജില്ലയിൽനിന്നാണ് കേരളത്തിലേക്ക് ഉൾപ്പെടെ കൂടുതൽ പൂക്കൾ എത്തുന്നത്. കഴിഞ്ഞ 10 ദിവസമായി മഴ പെയ്യുന്നതിനാൽ മാർക്കറ്റിലേക്കുള്ള പൂക്കളുടെ വരവ് കുറഞ്ഞു. ഇതാണ് വില കൂടാൻ കാരണം. മറ്റ് പൂക്കളുടെ തമിഴ്നാട് മാർക്കറ്റിലെ വില (കിലോഗ്രാമിന്) – ജാതിപ്പൂ –800, ചമ്പഗി– 60, ചെണ്ടുമല്ലി– 50, കോഴിക്കൊണ്ട –25, ജമന്തി– 70.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close