KERALANEWS

ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാനായി ആനന്ദ് കണ്ണശയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാനായി ആനന്ദ് കണ്ണശയെ തെരഞ്ഞെടുത്തു. കോൺ​ഗ്രസിന്റെ നിയന്ത്രണത്തിലുള്ള കുട്ടികളുടെ സംഘടനയാണ് ജവഹർ ബാൽ മഞ്ച്. നിലവിൽ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ആനന്ദ് കണ്ണശ. സംസ്ഥാന ചെയർമാനായിരുന്ന ജി വി ഹരി ദേശീയ ചെയർമാനായി നിയമിതനായതിന് പിന്നാലെ വന്ന ഒഴിവിലാണ് ആനന്ദ് കണ്ണശയെ തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനും ​ഗ്രന്ഥശാല പ്രവർത്തകനുമായ ആനന്ദ് കണ്ണശ തിരുവനന്തപുരം ഡിസിസി അം​ഗമാണ്.

തിരുവനന്തപുരം പേയാട് കണ്ണശ മിഷൻ സ്കൂളിന്റെ മാനേജർ കൂടിയാണ് ആനന്ദ് കണ്ണശ. കേരളത്തിലെ അം​ഗീകൃത സ്കൂൾ മാനേജ്മെന്റുകളുടെ ഏക സംഘടനയായ കെആർഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close