KERALANEWSTop News

ധീര ജവാൻ വൈശാഖിന്റെ മൃതശരീരം തിരുവനന്തപുരത്ത് എത്തിച്ചു; മന്ത്രി കെ എൻ ബാലഗോപാൽ അന്തിമോപചാരമർപ്പിച്ചു

തിരുവനതപുരം: കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. മന്ത്രിമാരടക്കം അന്തിമോപചാരമർപ്പിച്ചു.

ഒമ്പതരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ധീരജവാൻ വൈശാഖിനെ ഭൗതികശരീരം എത്തിച്ചത്. വിവിധ സേനാവിഭാഗങ്ങളുടെ അകമ്പടിയോടെയായിരുന്നു എത്തിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കെ എൻ ബാലഗോപാലണ് അന്തിമോപചാരമർപ്പിച്ചത്. ഇന്ന് രാത്രി കൂടി തിരുവന്തപുരത്ത് സൂക്ഷിച്ച ശേഷം ആയിരിക്കും ഇത് നാട്ടിലേക്ക് എത്തിക്കുന്നത് .
ഇവിടെനിന്നും വൈശാഖിനെ മൃതശരീരം പാങ്ങോട് മിലിറ്ററി ക്യാമ്പിലേക്ക് കൊണ്ട് പോയി അവിടെ മോർച്ചറിയിൽ സൂക്ഷിച്ച ശേഷം പുലർച്ചെ നാട്ടിലേക്ക് കൊണ്ടു പോയി 12.30 യോടെ വീട്ടു വളപ്പിൽ സംസ്കരിക്കും.

ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അഞ്ചു സൈനികരിൽ ഒരാൾ മലയാളി ആയിരുന്നു. 24 വയസുകാരൻ കൊല്ലം സ്വദേശി വൈശാഖ് എച്ച് ആണ് രാജത്തിന് വേണ്ടി ജീവനർപ്പിച്ചത്. നാലു വർഷങ്ങൾക്ക് മുമ്പായിരുന്നു വൈശാഖ് സൈന്യത്തിൽ ചേർന്നത്. അവസാനമായി നാട്ടിലെത്തിയത് കഴിഞ്ഞ ഓണത്തിനുമായിരുന്നു.

പിതാവ് ഹരികുമാർ അമ്മ മീന സഹോദരി ശില്പ എന്നിവരടങ്ങുന്ന കൊച്ചു കുടുംബത്തിലെ ഏക ആശ്രയം വൈശാഖ് തന്നെ ആയിരുന്നെന്നു നിസംശയം പറയാം . 2017ലായിരുന്നു വൈശാഖ് സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുന്നത്.

അതിർത്തിയിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് സുരക്ഷാ സേന പൂഞ്ച് ജില്ലയിൽ അന്വേക്ഷണം തുടങ്ങിയത്. എന്നാൽ തിരച്ചിലിനിടെ സൈനികർക്ക് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

പ്രദേശത്ത് ഉണ്ടായിരുന്ന നാല് തീവ്രവാദികളിൽ രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുന്നു.

കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close