
നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് കോവിഡ് പോസിറ്റീവായ വിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കുറിപ്പ് ഇങ്ങനെ …
ഹായ്, കൊവിഡ് പോസിറ്റീവായി. വൈറസ് ഇപ്പോഴും നമുക്ക് ചുറ്റും തന്നെയുണ്ടെന്നതിന്റെ തെളിവാണ് ഇത്. ഞാനുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് ഐസൊലേഷനിൽ പ്രവേശിക്കാനും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കാനും അഭ്യർത്ഥിക്കുന്നു. ഞാൻ ചികിത്സ ആരംഭിച്ചുകഴിഞ്ഞു. എല്ലാവരേയും എത്രയും വേഗം നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
നേരത്തെ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയറാമിനും കൊവിഡ് ആണെന്ന വാർത്ത പുറത്തുവരുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..