Breaking NewsKERALANEWSTop News

ലൈം​ഗികമായി പീഡിപ്പിച്ചത് ഏഴു വർഷത്തോളം; യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെ ഭീഷണിയും; ഫോട്ടോ​ഗ്രാഫറായ ജെലീഷ് അറസ്റ്റിലായത് ഇങ്ങനെ

കോട്ടയം: പുതുപ്പള്ളിൽ ഫോട്ടോ​ഗ്രാഫറായ യുവാവ് യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ചത് തുടർച്ചയായ ഏഴുവർഷം. ഒടുവിൽ യുവതിയുടെ വിവാഹം നിരന്തരം മുടക്കാൻ തുടങ്ങിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പുതുപ്പള്ളി എരമല്ലൂർ കുന്നുംപുറത്ത് ജെലീഷ് ജനാർദ്ദനൻ(32) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഏഴുവർഷം നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി. അടുത്തിടെ യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ഈ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജെലീഷ് ജനാർദ്ദനൻ പെൺകുട്ടിയെ സമീപിച്ചതോടെയാണ് സംഭവം പോലീസ് കേസിലേക്ക് മാറിയത്.

ഏഴു വർഷം മുമ്പാണ് പീഡനത്തിന്‍റെ തുടക്കം. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മുന്തിരി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. തുടർന്ന് ബലാൽസംഗം ചെയ്തുവെന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. പെൺകുട്ടി അറിയാതെ അന്ന് ക്യാമറയിൽ രംഗം പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് തുടർന്ന് പീഡിപ്പിച്ചത്.

വലിയ തോതിലുള്ള ഭീഷണിപ്പെടുത്തൽ ആണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് പെൺകുട്ടി കോട്ടയം ഈസ്റ്റ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പല വിവാഹാലോചനകളും മുടക്കാനും പ്രതിയായ ജെലീഷ് ജനാർദ്ദനൻ തയാറായെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. ഇതോടെ പൊലീസിനെ സമീപിച്ചത് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

ഫോട്ടോഗ്രാഫറാണ് പ്രതിയായ ജെലീഷ് ജനാർദ്ദനൻ എന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്ക് മറ്റേതെങ്കിലും പെൺകുട്ടികളുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഇയാളുടെ ഭീഷണിയെ തുടർന്ന് ഏറെക്കാലമായി ഭയപ്പെട്ടു കഴിയുകയായിരുന്നു എന്ന പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഗത്യന്തരമില്ലാതെയാണ് ഒടുവിൽ പരാതിയുമായി പെൺകുട്ടി പോലീസിനെ സമീപിച്ചത്. പ്രതിയുടെ പക്കലുണ്ടായിരുന്ന ചിത്രങ്ങൾ പുറത്തു പോകുമോ എന്ന ഭയമായിരുന്നു ഇതുവരെയും പരാതി നൽകാതിരിക്കാൻ കാരണം.

പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. തുടർന്ന് കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close