INDIANEWS

ധൻബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം; മനപൂർവ്വം ഓട്ടോറിക്ഷ ഇടിപ്പിച്ചതെന്ന് സിബിഐ

റാഞ്ചി: ധൻബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ മനപൂർവ്വം ഓട്ടോറിക്ഷ ഇടിക്കുവായിരുന്നുവെന്ന് ജാർഖണ്ഡ് ഹൈക്കോടതിയിൽ സിബിഐ. ജൂലൈ 28 നാണ് ജില്ലാ കോടതിക്ക് സമീപമുള്ള രൺധീർ വർമ ചൗക്കിൽ പ്രഭാത നടത്തത്തിനിടയിൽ ജഡ്ജി ഉത്തം ആനന്ദിനെ ഒരു ഓട്ടോറിക്ഷ വന്ന് ഇടിക്കുന്നത്. തുടർന്ന് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. വാഹനം വന്ന് ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഇത് സാധാരണയായി സംഭവിച്ച ഒരു അപകടമല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും സിബിഐ കോടതിയിൽ പറഞ്ഞു. ‘ഒരു ജഡ്ജിയെ മനപ്പൂർവ്വം കൊല്ലുന്നത് ഇതാദ്യമാണ്. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അത് നിയമവ്യവസ്ഥയെ ദോഷകരമായി ബാധിക്കും’ എന്ന് കേസിൽ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് കോടതി പ്രതികരിച്ചു.

ഗിരിദിഹ് ജില്ലയിൽ നിന്ന് ധൻബാദ് പോലീസ് ജഡ്ജിയെ ഇടിച്ച വാഹനം പിടിച്ചെടുക്കുകയും ഓട്ടോ റിക്ഷ ഡ്രൈവർ ലഖാൻ വർമയെയും സഹായി രാഹുൽ വർമയെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. ശേഷം സംസ്ഥാന സർക്കാർ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 4 ന് സിബിഐ അന്വേഷണം ആരംഭിച്ചു.

ഉത്തം ആനന്ദ് തീർപ്പുകൽപ്പിക്കാത്തതോ നടപ്പാക്കുന്നതോ ആയ കേസുകളുടെ വിശദാംശങ്ങൾ സിബിഐ സംഘം ശേഖരിച്ചിരുന്നു. ഉത്തം ആനന്ദിന്റെ കോടതിയിൽ ജാമ്യം നിഷേധിക്കപ്പെട്ട ഏതെങ്കിലും വ്യക്തികൾക്ക് അദ്ദേഹത്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഏജൻസി അന്വേഷിക്കുന്നുണ്ട്. ആരോപണവിധേയരായ വ്യക്തികളും വ്യവഹാരക്കാരും ഉൾപ്പെടെ നിരവധി പേർക്ക് സിബിഐ ഇതിനകം നോട്ടീസ് അയക്കുകയും ചോദ്യം ചെയ്യലിന് അവരെ വിളിപ്പിക്കുകയും ചെയ്യുന്നു.

ജഡ്ജി ഉത്തം ആനന്ദ് കൈകാര്യം ചെയ്ത നീരജ് സിംഗ് വധക്കേസിൽ ഷൂട്ടർ അമൻ സിങ്ങിന്റെ രണ്ട് കൂട്ടാളികൾ ഉൾപ്പെടെയുള്ള പ്രമുഖരെ സിബിഐ ചോദ്യം ചെയ്തു. മുൻ ജാരിയ എംഎൽഎ സഞ്ജീവ് സിംഗിന്റെ അടുത്ത വിശ്വസ്തനായ രഞ്ജയ് സിംഗിന്റെ കൊലപാതക കേസും സുരേഷ് സിംഗ് വധക്കേസും ജഡ്ജി ഉത്തം ആനന്ദ് കേട്ടിരുന്നു.

.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close