സ്കോട്ടിഷ് ഫോട്ടോഗ്രാഫറും സഞ്ചാരിയുമാണ് ജോൺ തോംസൺ. 1837 ൽ എഡിൻബർഗിൽ ജനിച്ച ഇദ്ദേഹം ചൈന, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര നടത്തുകയും ഇവിടുത്തെ അക്കാലത്തെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ യാത്രകളിൽ നിന്നുള്ള ചിത്രങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ എടുത്ത ഏതൊരു പ്രദേശത്തിന്റെയും ഏറ്റവും വിപുലമായ രേഖകളിലൊന്നാണ്. കംബോഡിയയിലെ പ്രശസ്തമായ അങ്കോർ വാട്ട് സ്മാരകത്തെ ആദ്യമായി പകർത്തുന്നത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മികവും സൗന്ദര്യവും എക്കാലവും ആ ചിത്രങ്ങളെ നിലനിർത്തുന്നു. ആദ്യകാല ‘ഫോട്ടോ ജേർണലിസ്റ്റ്’ ആയി ഇദ്ദേഹത്തെ പരിഗണിക്കാം. ചിത്രങ്ങളോട് അത്രയേറെ അഭിനിവേശമുണ്ടായിരുന്ന ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം.
അക്കാലത്ത് ക്യാമറാ ഉപയോഗം ഏറെ പ്രയാസമായിരുന്നു. തന്റെ യാത്രകളിൽ അതിനാവശ്യമായ നെഗറ്റീവുകളും കെമിക്കലുകളും ഇദ്ദേഹം കൂടെ കൊണ്ടുപോയി. തോംസന്റെ ‘through china with a camera’ എന്ന പുസ്‌തകം ഏറെ പ്രശസ്തമാണ്.

സെപ്റ്റംബർ 29 1921 ൽ അന്തരിച്ച തോംസൺ തന്റെ ചിത്രങ്ങളിലൂടെ എക്കാലവും ഓർമ്മിക്കപ്പെടും. ഈ സെപ്റ്റംബറിൽ അദ്ദേഹം അന്തരിച്ചിട്ട് 100 വര്ഷം പൂർത്തിയായി. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ പുരാതന ചൈനയുടെ ചില ചിത്രങ്ങൾ കാണാം.






പത്തൊൻപതാം നൂറ്റാണ്ടിലെ ഏഷ്യൻ ഭൂപ്രകൃതികൾ, വാസ്തുവിദ്യ, ആളുകൾ, ആചാരങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന ചരിത്ര മൂല്യമുള്ള ചിത്രങ്ങളാണ് തോംസന്റേത്. ഇപ്പോൾ ഇവ ലണ്ടനിലെ വെൽക്കം ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു.