Movies

‘സ്വീഡനിൽ നിന്നൊരു നല്ല വാർത്ത’ ; സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ജോജി’ മികച്ച സിനിമ

ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമക്ക് ശേഷം ഒരുമിച്ച ജോജി സ്വീഡിഷ് അന്താരാഷ്ട്ര മേളയിലേക്ക് തിരഞ്ഞെടുത്തിരുന്നു. അവിടെ നിന്ന് മികച്ച സിനിമക്കുള്ള പുരസ്‌കാരം ഇപ്പോൾ ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. “സ്വീഡനിൽ നിന്നൊരു നല്ല വാർത്ത” എന്ന് പറഞ്ഞാണ് ഫഹദ് ഫാസിൽ ഈ വിവരം തന്റെ സാമൂഹിക മാധ്യമത്തിലൂടെ പങ്കു വെച്ചത്.

ആമസോൺ പ്രൈമിലൂടെ പ്രേക്ഷർക്ക് മുന്നിലെത്തിയ ജോജി അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. ഔട്ട്ലുക്ക് മാഗസിന്റെ ജൂലൈ ലക്കം കവർ ചിത്രവും ജോജിയുടേതായിരുന്നു. മലയാള സിനിമ ഒടിടിയിലുണ്ടാക്കിയ മുന്നേറ്റമാണ് അത്തവണ മാഗസിൻ ചർച്ച ചെയ്തത്.

ശ്യാം പുഷ്ക്കരൻ രചന നിർവഹിച്ച ചിത്രം ഷേക്സ്പിയറിന്റെ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സിനിമ സ്വന്തമാക്കുന്ന ആദ്യ അവാർഡാണിത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close