Breaking NewsNEWSSocial MediaTrending

യൂത്ത് കോൺ​ഗ്രസ് സമരത്തിനെതിരെ ജോജു ജോർജ്ജ് നടത്തിയത് വെറും വേഷം കെട്ടലെന്ന് ജോമോൻ പുത്തൻപുരക്കൽ; വല്ലവൻ്റെയും കാര്യങ്ങളിൽ ഒരു നഷ്ടവും ഇല്ലാത്തത് പോയി പ്രതികരിക്കാൻ കഴിയുമെന്നും പരിഹാസം

യൂത്ത് കോൺ​ഗ്രസ് സമരത്തിനെതിരെ സിനിമാനടൻ ജോജു ജോർജ്ജ് നടത്തിയത് വെറും വേഷം കെട്ടലെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. ‘ചുരുളി’ പോലുള്ള തെറി സിനിമകളിൽ ജോജു ജോർജ്ജ് അഭിനയിക്കുന്നത് അഭിനയിക്കുന്നത് അഞ്ച് പൈസക്കും മാർഗ്ഗം ഇല്ലാതെ ഗതികെട്ടല്ലല്ലോ എന്ന് ജോമോൻ ചൂണ്ടിക്കാട്ടുന്നു. നമ്മളെപ്പോലുള്ള ആളുകൾ ഇങ്ങനെ റോഡിൽ ബ്ലോക്ക് ആയി കിടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കെതിരെ പ്രതികരിക്കാൻ ഉള്ള ധൈര്യം നമുക്കാർക്കുമില്ല. അതിന് ജോജു ജോർജിന് മാത്രമേ കേരളത്തിൽ കഴിഞ്ഞിട്ടുള്ളൂ. അപ്പോൾ റോഡുകൾ ബ്ലോക്ക് ചെയ്ത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ അതിനെ ഒക്കെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ജോജുവിന് ഇതുപോലുള്ള പച്ച തെറികൾ പറയുമ്പോൾ, ഞാൻ ഈ സിനിമയിൽ അഭിനയിക്കയില്ല എന്ന് പറയാത്തത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിക്കുന്നു.

ജോമോൻ പുത്തൻപുരയ്ക്കലിന്റെ കുറിപ്പ് ഇങ്ങനെ

പ്രിയ സുഹൃത്തേ,
ജോജു ജോർജ് ‘ചുരുളി’ പോലുള്ള തെറി സിനിമകളിൽ അഭിനയിക്കുന്നത് അഞ്ച് പൈസക്കും മാർഗ്ഗം ഇല്ലാതെ ഗതികെട്ടല്ലല്ലോ???… ഒന്നരക്കോടി രൂപയുടെ കാറിൽ നടക്കുന്ന സൗകര്യം ഉള്ള ആള് ആണല്ലോ. അദ്ദേഹം ഇങ്ങനെ തെറ്റ്കൾക്കെതിരെ പ്രതികരിക്കുന്ന ആളാണല്ലോ. നമ്മളെപ്പോലുള്ള ആളുകൾ ഇങ്ങനെ റോഡിൽ ബ്ലോക്ക് ആയി കിടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കെതിരെ പ്രതികരിക്കാൻ ഉള്ള ധൈര്യം നമുക്കാർക്കുമില്ല. അതിന് ജോജു ജോർജിന് മാത്രമേ കേരളത്തിൽ കഴിഞ്ഞിട്ടുള്ളൂ. അപ്പോൾ റോഡുകൾ ബ്ലോക്ക് ചെയ്ത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ അതിനെ ഒക്കെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ജോജുവിന് ഇതുപോലുള്ള പച്ച തെറികൾ പറയുമ്പോൾ, ഞാൻ ഈ സിനിമയിൽ അഭിനയിക്കയില്ല എന്ന് പറയാത്തത് എന്തുകൊണ്ടാണ്.. അപ്പോൾ വല്ലവൻ്റെയും കാര്യങ്ങളിൽ ഒരു നഷ്ടവും ഇല്ലാത്തത് പോയി പ്രതികരിക്കാൻ കഴിയും, അവനവൻ്റെ കാര്യങ്ങളിൽ നഷ്ടം സഹിച്ച് എനിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് പറയാൻ ധൈര്യമില്ലാത്തവൻ, നാട്ടിലെ കാര്യം പറഞ്ഞ് പ്രതികരിക്കാൻ വരല്ലേ… അതൊക്കെ തട്ടിപ്പാണ് എന്ന് ആളുകൾ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
— ജോമോൻ പുത്തൻപുരയ്ക്കൽ —

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close