Breaking NewsINSIGHTTop News

മുട്ടിൽ മരംമുറിക്കേസിന്റെ ഫയൽ അന്വേഷണ സംഘം കൊണ്ടുപോയി എന്ന് പറയുന്നത് നിയമവിരുദ്ധം; അഭയ കേസിൽ‌ ഫയൽ ഇല്ലെന്ന് പറഞ്ഞ ഉദ്യോ​ഗസ്ഥന് വിധിച്ചത് 10,000 രൂപ പിഴ; വിവരാവകാശ നിയമത്തിൽ നിന്ന് രക്ഷപെടാമെന്ന് ആരും കരുതേണ്ട; ജോമോൻ പുത്തൻപുരയ്ക്കൽ എഴുതുന്നു

ജോമോൻ പുത്തൻപുരയ്ക്കൽ

മുട്ടിൽ മരംമുറി കേസിൽ, ഫയൽ അന്വേഷണ സംഘം കൊണ്ട് പോയതിനാൽ, ഫയൽ ലഭ്യമല്ല എന്ന് പറയുന്നത് വിവരാവകാശ നിയമത്തിന് വിരുദ്ധമാണ്. മുട്ടിൽ മരം മുറി കേസിൽ, വിവരാവകാശ നിയമ പ്രകാരം, സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പിലെ ഫയൽ, കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം കൊണ്ട് പോയതിനാൽ, വിവരം നൽകാൻ ആവില്ല എന്ന് പറയുന്നത്, വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് വിരുദ്ധമാണ്.

തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഴ്‌സ് ലാബോറട്ടറിയുടെ രജിസ്റ്ററിൽ, സിസ്റ്റർ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം രേഖപ്പെടുത്തിയതിൽ കൃത്രിമം നടത്തിയെന്നും, കേസിന്റെ ആവശ്യത്തിലേയ്ക്ക്, വിവരാവകാശ നിയമ പ്രകാരം ഞാൻ അപേക്ഷ കൊടുത്തപ്പോൾ ആവശ്യപ്പെട്ട വർക്ക്‌ രജിസ്റ്ററും രേഖകളും, അഭയ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം കൊണ്ട് പോയതിനാൽ, രേഖ തരുവാൻ നിർവ്വാഹമില്ലെന്നും ചീഫ് കെമിക്കൽ എക്സാമിനേഴ്‌സ് ലാബോറട്ടറിയിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അപേക്ഷകനായ എന്നെ അറിയിച്ചതിനെ തുടർന്ന്, ഞാൻ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ കൊടുത്ത പരാതിയിൽ പ്രകാരം, ചീഫ് കെമിക്കൽ എക്സാമിനേഴ്‌സ് ലാബോറട്ടറിയിലെ, വിവരാവകാശ നിയമ പ്രകാരമുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി, സംസ്ഥാന വിവരാവകാശ കമ്മീഷൻ.

സർക്കാർ ഓഫീസുകളിലെ ഒറിജിനൽ ഫയൽ, എവിടെയെങ്കിലും അന്വേഷണത്തിന്റെ ഭാഗമായോ മറ്റ് ആവശ്യങ്ങൾക്കോ കൊടുത്താൽ, ഒറിജിനൽ ഫയലിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് അറ്റസ്റ്റ് ചെയ്ത്, സർക്കാർ ഓഫീസുകളിലെ ഫയലുകൾ നിർബന്ധമായും അതാത് ഓഫീസുകളിൽ വെച്ചിട്ടേ, ഒറിജിനൽ ഫയലുകൾ കൊടുക്കാവുള്ളൂ എന്ന, സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്, എല്ലാ സർക്കാർ ഓഫീസുകൾക്കും ബാധകമാണ് എന്നിരിക്കെ, മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട്, റവന്യൂ വകുപ്പിലെ ഫയൽ അന്വോഷണ സംഘം കൊണ്ട് പോയിരിക്കുകയാണ് എന്ന് പറയുന്ന ന്യായീകരണം, നിയമപരമായി നിലനിൽക്കുന്നതല്ല.

ചീഫ് കെമിക്കൽ എക്സാമിനേഴ്‌സ് ലാബോറട്ടറിയിലെ വർക്ക്‌ രജിസ്റ്റർ ഇല്ലെന്ന് കൈ മലർത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ, സംസ്ഥാന വിവരാവകാശ കമ്മീഷൻ പതിനായിരം രൂപ പിഴ ചുമത്തി ശിക്ഷിക്കുകയും, വകുപ്പുതല നടപടിയെടുക്കുവാൻ കമ്മീഷൻ സർക്കാരിനോട്‌ ശുപാർശ ചെയ്യുകയും ചെയ്തു. പിന്നീട് പതിനായിരം രൂപ ഉദ്യോഗസ്ഥൻ പിഴ അടയ്ക്കുകയും, ഓഫീസിൽ ഇല്ലെന്ന് പറഞ്ഞ രേഖ, എനിക്ക് പിന്നീട് ഈ ഉദ്യോഗസ്ഥൻ തരികയും ചെയ്തു.

സർക്കാർ ഓഫീസുകളിൽ രേഖകൾ ഇല്ലാ എന്ന് പറഞ്ഞു കൈ മലർത്തി കാണിച്ചാൽ, വിവരാവകാശ നിയമത്തിൽ നിന്ന് രക്ഷപെടാമെന്ന് ആരും കരുതേണ്ടന്ന് ഓർക്കുന്നത് നന്നായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close