Uncategorized

കയ്യാങ്കളി കേസിലെ വിധി എന്തായാലും കേരള കോൺഗ്രസ് എമ്മിനുള്ളത് നിഷ്പക്ഷ നിലപാട്; ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയത്തിൽ ആഹ്ലാദം പരസ്യമായി പ്രകടിപ്പിക്കാതെ മൗനം പാലിക്കണമെന്ന് ജോസ് കെ മാണി

നിയമസഭാ കയ്യാങ്കളി കേസിൽ എൽഡിഎഫ് സർക്കാരിനെതിരായി നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് എമ്മിൽ ധാരണ. ഇക്കാര്യത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചാൽ മതിയെന്ന് ജോസ് കെ മാണി തന്നെ പ്രവർത്തകർക്ക് നിർദേശം നൽകി. ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയമായതിനാൽ ആഹ്ലാദം പരസ്യമായി പ്രകടിപ്പിക്കാതെ മൗനം പാലിക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദേശം.കയ്യാങ്കളി കേസിലെ വിധി എന്തായാലും കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായതിനാൽ നിഷ്പക്ഷ നിലപാട് മതിയെന്ന് ജോസ് കെ മാണി കീഴ്ഘടകങ്ങൾക്ക് നേരിട്ട് നിർദേശം നൽകുകയായിരുന്നു. കേസിൽ സർക്കാരിന്റെ അപ്പീൽ തള്ളിയതിൽ ആഹ്ലാദമുണ്ടെങ്കിലും യുഡിഎഫിന് സഹായകമാവുന്നതൊന്നും പാർട്ടിയിൽ നിന്നും ഉണ്ടാവേണ്ടതില്ലായെന്നാണ് തീരുമാനം.നേതാക്കൾ വിചാരണ നേരിടട്ടെയെന്നായിരുന്നു സുപ്രീംകോടതി വിധിക്ക് പിന്നാലെ ജോസ് കെ മാണിയുടെ പ്രതികരണം. കോടതി വിധിയുടെ തെറ്റിലേക്കും ശരിയിലേക്കും പോകാനില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ഇക്കാര്യത്തിൽ കേരള കോൺഗ്രസ് പാർട്ടിയുടെ നിലപാട് എന്താണെന്നും അത് എങ്ങനെയുണ്ടായെന്നും ജനങ്ങൾക്ക് അറിയാം. ഇനിയും അത് ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

നേരത്തെ കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയിൽ അഭിഭാഷകർ പറഞ്ഞതും വിവാദമാക്കാൻ കേരള കോൺഗ്രസ് തയ്യാറായിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close