Breaking NewsKERALANEWSTop News

ഇതര കേരളാ കോൺഗ്രസുകളെ അപ്രസക്തരാക്കി മാണി ഗ്രൂപ്പിന്റെ മുന്നേറ്റം; വിജയിച്ചത് ജോസ് കെ മാണിയുടെ മാനേജ്മെന്റ് വൈദഗ്ദ്ധ്യം

ചാൾസ് വർഗീസ് അരികുപുറം

കോട്ടയം: കേരളാ കോൺഗ്രസ് എം ന്റെ ഇടതു മുന്നണി പ്രവേശവും അതിനെ തുടർന്നു മുന്നണിക്കും പാർട്ടിക്കും ഉണ്ടായ നേട്ടത്തിൽ യഥാർത്ഥത്തിൽ വെട്ടിലായത് ഇതര കേരളാ കോൺഗ്രസുകളാണ്. ഇടതുമുന്നണിയുടെ ഭാഗമായി ഭരണത്തിൽ പങ്കാളിയായതോടു കൂടി മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഇതര കേരളാകോൺഗ്രസുകളിൽ നിന്നും അനുദിനം നൂറ് കണക്കിനു പ്രവർത്തകരും നേതാക്കന്മാരുമാണ് മാണി ഗ്രൂപ്പിലേക്ക് ഒഴുകിയെത്തുന്നത്. യു.ഡി.എഫിൽ നിന്നും ജോസ് കെ.മാണിയേയും കൂട്ടരെയും പുറത്താക്കി മാണി ഗ്രൂപ്പിനെ അപ്രസക്തരാക്കാൻ തീരുമാനിച്ച കോൺഗ്രസിന്റെയും പി.ജെ.ജോസഫിന്റെയും തന്ത്രങ്ങളെ നേരിട്ടത് ജോസ് കെ മാണിയുടെ മാനേജ്മെന്റ് വൈദഗ്ദ്ധ്യം ഒന്നു കൊണ്ടു മാത്രമാണ്.

പാ​​ർ​​ട്ടി​​യും പ്ര​​വ​​ർ​​ത്ത​​ന​​വും അ​​ടി​​മു​​ടി പ​​രി​​ഷ്ക​​രി​​ക്കു​​ന്നു

എം.ബി.എ. ബിരുദധാരിയായ ജോസ് കെ മാണിയുടെ മാനേജ്മെന്റ് സ്കിൽ വാക്കുകളിലും പ്രവർത്തിയിലും പ്രകടമാണ്. രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളിലും വിവാദങ്ങളിലും അളന്നു കുറിച്ച പ്രതികരണം മെയ് വഴക്കം വന്ന മുതിർന്ന രാഷ്ട്രീയ നേതാക്കന്മാരെ പോലും അമ്പരിപ്പിക്കുന്നതും മാതൃകാപരവുമാണ്. തുടർച്ചയായി അധികാരത്തിനു പുറത്തായ യു.ഡി.എഫിലെ പ്രബല കേരളാ കോൺഗ്രസുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്. ഗ്രൂപ്പു വഴക്കുമൂലം ജോസഫ് ഗ്രൂപ്പും നേതാക്കന്മാരുടെയും പ്രവർത്തകരുടെയും അഭാവം മൂലം ജേക്കബ് ഗ്രൂപ്പും നട്ടംതിരിയുമ്പോഴാണ് അനുദിനം വളരുന്ന പാർട്ടിയായി കേരളാകോൺഗ്രസ് (എം) മാറുന്നത്.

വകുപ്പിൽ നടക്കുന്നത് വല്ലതും മന്ത്രി അറിയുന്നുണ്ടോ?

സ്വന്തം പിതാവിന്റെ പാർട്ടിയിൽ പി ജെ ജോസഫ് ആധിപത്യം ഉറപ്പിക്കാൻ തുനിഞ്ഞതോടെയാണ് ജോസ് കെ മാണി തന്റെ രാഷ്ട്രീയ കരുനീക്കങ്ങൾ ആരംഭിച്ചത്. കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന പലരും ജോസ് കെ മാണിക്ക് പാർട്ടി പേരും ചിഹ്നവും അധികാരവും നഷ്ടമാകും എന്ന് വിധിയെഴുതിയിടത്തു നിന്നുമാണ് ഇന്ന് യുഡിഎഫും ബിജെപിയും ഭയത്തോടെ നോക്കുന്ന ജോസ് കെ മാണി എന്ന രാഷ്ട്രീയ ചാണക്യൻ പൊരുതി കയറിയത്. ജോസഫ് കൈപ്പിടിയിലൊതുക്കിയ പാർട്ടിയേയും പേരും ചിഹ്നവും മാത്രമല്ല, അധികാര തുടർച്ചയെന്ന അത്ഭുതം മുൻകൂട്ടി കണ്ടവനെന്ന ഖ്യാതിയും ജോസ് കെ മാണി നേടി.

നിങ്ങളുടെ മൊബൈൽ നെറ്റ് വർക്കിന്റെ വേ​ഗത കുറവാണോ

പാലായിൽ കഴിഞ്ഞ 55 വർഷമായിട്ടും കോൺഗ്രസ് എന്നും കെ എം മാണിക്കും കേരളാ കോൺഗ്രസിനും എതിരായിരുന്നു. പാലായിൽ നിന്നുള്ള കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളൊക്കെ എക്കാലവും മാണി വിരുദ്ധരായിരുന്നു. കഴിഞ്ഞ പ്രാവശ്യം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം പിടിച്ചെടുത്തത് കോൺഗ്രസിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. അതിശക്തമായ ഭാഷയിലായിരുന്നു അന്നവർ കെ എം മാണിയെ വിമർശിച്ചത്. ഇനി മുതൽ മാണി സാറല്ല വെറും മാണിയാണ് എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രസ്താവന. ജോസഫിനെ കൊണ്ട് കോട്ടയം ലോകസഭാ സീറ്റിന് വേണ്ടി വഴക്കുണ്ടാക്കിച്ചതും കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നു.

ഷാജിക്ക് ഇഞ്ചികൃഷി ഉണ്ടോ?

കെഎം മാണിയുടെ അന്ത്യകാലത്ത് അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾക്കൊപ്പം ജോസഫും ആശുപത്രിയിലെ ഡോക്ടർമാരും നിരന്തര ബന്ധത്തിലായിരുന്നു. മാണിയുടെ മരണശേഷം കേരളാ കോൺഗ്രസ് (എം) നെ ജോസഫിന്റെ നിയന്ത്രണത്തിലാക്കി യുഡിഎഫിൽ കോൺഗ്രസിന്റെ ഒരു ബി ടീമായി നിലനിർത്തി മദ്ധ്യതിരുവിതാംകൂറിൽ 20ൽ പരം മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയായ കേരളാ കോൺഗ്രസ് (എം)നെ ദുർബലപ്പെടുത്തുക എന്നതാണ് കോൺഗ്രസ് തന്ത്രം. കേരളാ കോൺഗ്രസിലെ അധികാര തർക്കത്തിൽ ആദ്യഘട്ടത്തിൽ ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും തുല്യശക്തികളാണെന്നായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ആദ്യ കണക്കുകൂട്ടൽ.

എൽജെഡിയിൽ കലാപം രൂക്ഷമാകുന്നു

കെ എം മാണിയുടെ വിയോഗത്തെ തുടർന്നാണ് കേരളാ കോൺഗ്രസി എമ്മിൽ അധികാര തർക്കം ഉടലെടുക്കുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർലമെന്റ് അംഗമായ ജോസ് കെ. മാണിയെ തിരഞ്ഞെടുക്കുന്നു. സംഘടനാചുമതലയുള്ള മുതിർന്നനേതാവ് ജോയ് ഏബ്രഹാമിനെ ഒഴിവാക്കിയായിരുന്നു ഇത്. അന്നുമുതൽ ജോയ് ഏബ്രഹാമിന് നീരസമുണ്ട്. ജോസഫിനും ഇതിനോട് കാര്യമായ യോജിപ്പ് ഉണ്ടായില്ല. പാർട്ടി സംഘടിപ്പിച്ച കേരളയാത്ര നയിക്കാൻ ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായി എന്ന് ആരോപണം. യാത്ര ഉദ്ഘാടനംചെയ്തു മടങ്ങിയ ജോസഫ് തന്നെ അറിയിക്കാതെയാണ് യാത്ര സംഘടിപ്പിച്ചതെന്ന് ആരോപിച്ചു. യാത്ര നയിക്കേണ്ടത് താനാണെന്ന് ജോസഫിന് അഭിപ്രായമുണ്ടായിരുന്നു. ഇതേച്ചൊല്ലി വാക്‌പോര്.

പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം

പിന്നാലെ എത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പോടെ തർക്കം രൂക്ഷമായി. തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആർക്കെന്നതിനെ ചൊല്ലിയാണ് തർക്കം. പി.ജെ. ജോസഫ് താത്പര്യം പ്രകടിപ്പിക്കുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ ജോസഫിന് സീറ്റ് നിഷേധിക്കുന്നു. രാത്രി വൈകി തോമസ് ചാഴികാടനെ പ്രഖ്യാപിക്കുന്നു. മുറിവേറ്റ ജോസഫ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തുന്നു. അവരുടെ മധ്യസ്ഥയിൽ താത്കാലിക വെടിനിർത്തൽ. ജോസഫ് തിരഞ്ഞെടുപ്പിനോട് സഹകരിക്കുന്നു.

കുഞ്ഞാലിക്കുട്ടിയുടെ കണ്ണുരുട്ടലിൽ ഭയന്ന് വി ഡി സതീശൻ

മാണിയുടെ മരണത്തിനുശേഷം ചെയർമാൻ ആരെന്നതിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവായ തന്നെ നേതാവായി തിരഞ്ഞെടുക്കണമെന്നാണ് ജോസഫ് താൽപ്പര്യം പ്രകടിപ്പിച്ചത്. സമവായമാണ് മാണി സ്വീകരിച്ചിരുന്നനയമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. പക്ഷേ, സംസ്ഥാന കമ്മിറ്റി വിളിച്ച് കാര്യം തീരുമാനിക്കണമെന്ന് ജോസ് കെ. മാണി. ചെയർമാൻ അടക്കമുള്ളവരെ തിരഞ്ഞെടുക്കുന്നത് അവിടെയെന്നും ജോസ്. ജോസഫിനെ താത്കാലിക ചെയർമാനായി നിശ്ചയിച്ചതായി കാണിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം നിയമസഭാ സ്പീക്കർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും കത്തുനൽകി. ഇതോടെ സംഘർഷം രൂക്ഷമായി മാറുകയായിരുന്നു.

ജോജു ജോർജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാർ’ലെ ലിറിക്കൽ സോങ്ങ് 

കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും നിയമപോരാട്ടം നടത്തിയാണ് ജോസഫിനെ ജോസ് കെ മാണി തോൽപ്പിച്ചത്. കുറച്ചു കാലത്തേക്കെങ്കിലും ജോസഫ് കയ്യടക്കി വെച്ചിരുന്ന കേരള കോൺ​ഗ്രസ് എം എന്ന പേരും പാർട്ടി ചിഹ്നമായ രണ്ടിലയും ജോസ് കെ മാണിക്ക് ലഭിച്ചു. ഇതോടെ ജോസ് കെ മാണി കൂടുതൽ കരുത്തനായി. പിന്നീട് ഇടതു പാളയത്തിലേക്കെത്തിയ ജോസ് കെ മാണി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൊയ്യുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്.

വിവാഹ വാഗ്ദാനം നൽകി ലൈം​ഗിക ഉപയോ​ഗം

കേരളത്തിലെ 45 മണ്ഡലങ്ങളിൽ കേരളാ കോൺഗ്രസിന് സ്വാധീനമുണ്ടെന്ന് നേരത്തെ തന്നെ പിണറായി വിജയൻ തിരിച്ചറിഞ്ഞതിന്റെ കണക്കു കൂട്ടലിലാണ് ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് ഇടതുപക്ഷത്തെ മൂന്നാം കക്ഷിയായത്.വിജയന്റെ ദീർഘ വീഷണം തെറ്റിയില്ല.ഇടതിന് തുടർഭരണം കിട്ടുമ്പോൾ നിർണ്ണായകമായത് കേരളാ കോൺഗ്രസ് വോട്ടുകളാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും വിജയ കണക്കുകളിൽ ഇത് ദൃശ്യവുമാണ്. എന്നിട്ടും ജോസ് കെ മാണി പാലായിൽ തോറ്റു. തന്റെ തോൽവിക്ക് പിന്നിൽ ആരാണെന്ന് കൃത്യമായി അറിയാമായിരുന്നെങ്കിലും അതൊന്നും വിളിച്ചു പറയാതെ രാഷ്ട്രീയ മാന്യത കാട്ടിയ ജോസ് കെ മാണിയെയാണ് കേരളം പിന്നീട് കണ്ടത്. പാർട്ടിക്ക് ഒരു മന്ത്രി പദവും ചീഫ് വിപ്പ് പദവും ഉറപ്പിച്ച ജോസ് കെ മാണി അധികാരങ്ങളിൽ നിന്നും അകന്ന് പാർട്ടിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബർഗർ ഇവനാണ്

ഇതിന് പിന്നാലെയാണ് വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും കേരള കോൺ​ഗ്രസ് എമ്മിലേക്ക് ആളൊഴുക്ക് തുടങ്ങിയത്. ഇതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് പി ജെ ജോസഫിന്റെ കേരള കോൺ​ഗ്രസാണ്. നിരവധി പ്രവർത്തകരാണ് ജോസഫിനെ വിട്ട് ജോസിനൊപ്പം ചേർന്നത്. മൂന്ന് പ്രമുഖ നേതാക്കൾ ജോസഫ് പക്ഷം വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കി കഴിഞ്ഞു.

പ്ലസ്ടു സയൻസ് പഠിക്കാത്തതിന്റെ പേരിൽ നഴ്സുമാർക്ക് വീണ്ടും സർക്കാരിന്റെ അവ​ഗണന

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുറ്റ്യാടി സീറ്റ് പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് സിപിഎമ്മിന് വിട്ടുകൊടുക്കേണ്ടി വന്നത് മുതൽ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ കെ എം മാണിക്കെതിരായി നടത്തിയ പരാമർശത്തിൽ വരെ പക്വതയോടുള്ള സമീപനമാണ് ജോസ് കെ മാണി സ്വീകരിച്ചത്. ഇതും പാർട്ടിക്കുള്ളിലും പൊതു സമൂഹത്തിലും ജോസ് കെ മാണിയുടെ പ്രതിച്ഛായ വർധിപ്പിച്ചു.

“അന്ന് വെക്കാൻ പറ്റിയില്ല,സോറി” എന്നാൽ എന്താ, ഇപ്പൊ വച്ചില്ലേ?

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close