Breaking NewsKERALANEWSTop News

തൂണുകൾ പോലും കൈക്കൂലി വാങ്ങുന്ന സർക്കാർ ഓഫീസുകൾ; ജോസ് മോൻ സമ്പാദിച്ചത് കൊല്ലത്തെ ഷോപ്പിം​ഗ് കോംപ്ലക്സും വാ​ഗമണ്ണിലെ റിസോർട്ടും വിമാനത്താവളത്തിന്റെ ഷെയറും ഉൾപ്പെടെ കോടികൾ; പണം സൂക്ഷിച്ചത് വിദേശ കറൻസികളാക്കിയും സ്വർണനാണയങ്ങളായും

കൊല്ലം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കണ്ട് ഞെട്ടി വിജിലൻസ് സംഘം. ബോർഡിന്റെ കോട്ടയം മുൻ ജില്ലാ ഓഫിസറും സീനിയർ എൻവയോൺമെന്റൽ എഞ്ചിനീയറുമായ ജോസ്‌മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് രണ്ടുകോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളാണ്. സിയാൽ വിമാനത്താവളത്തിൽ ഉൾപ്പെടെ നിരവധി നിക്ഷേപങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്.

മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് മുൻ കോട്ടയം ജില്ലാ ഓഫീസറായ ജോസ് മോന്റെ വീട്ടിലെ റെയ്ഡ്. ഇപ്പോൾ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥനായ ജോസ് മോന്റെ കൊല്ലം എഴുകോൺ ചീരങ്കാവിലെ വീട്ടിലാണ് സംഘൺ റെയ്‍ഡ് നടത്തിയത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും വിജിലൻസ് കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. ഏഴുകോണിൽ ഷോപ്പിങ് കോപ്ലക്‌സ്, വാടക കെട്ടിടം. ആഡംബര വീട്, രണ്ടു കാറുകൾ, അറുപത് പവനോളം സ്വർണം, മുത്തൂറ്റ് ബാങ്കിൽ 70 പവൻ സ്വർണം, കണക്കിൽ പെടാത്ത 1.56 ലക്ഷം ഇന്ത്യൻ രൂപയ്‌ക്കൊപ്പം 4296 യുഎഇ ദിർഹം, അമേരിക്കൻ ഡോളർ, കനേഡിയൻ ഡോളർ, ഖത്തർ റിയാൽ എന്നിവയും കണ്ടെത്തി. സ്വർണ്ണ നാണയങ്ങളാണ് വീട്ടിൽ നിന്ന് കിട്ടിയത്.

77 ലക്ഷം രൂപം എസ് ബി അക്കൗണ്ടും രണ്ടു കോടിയുടെ ഇൻഷുറൻസിനും രേഖകൾ കിട്ടി. ലേക് ഷോർ ആശുപത്രിയിൽ വലിയ തോതിൽ ഷെയർ എടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെ സിയാൽ വിമാനത്താവളത്തിലും ആറായിരം ഷെയർ ഈ ഉദ്യോഗസ്ഥനുണ്ട്. കൊല്ലം എഴുകോൺ ചീരങ്കാവിലെ വീട്ടിലായിരുന്നു റെയ്ഡ്.

ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ പണം വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് മുമ്പ് ജില്ലാ ഓഫിസറായിരുന്ന ജോസ് മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. കോട്ടയത്തെ വ്യവസായിയിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഹാരിസ് വിജിലൻസ് പിടിയിലായത്. തുടർന്ന് വിജിലൻസ് സംഘം ഹാരിസിന്റെ ആലുവയിലെ ആഡംബര ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിൽ നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. ഓരോ കവറിലും അൻപതിനായിരത്തോളം രൂപയുണ്ടായിരുന്നു.

അഴിമതി നിരോധന നിയമ പ്രകാരമാണ് ഹാരിസിന് എതിരെ കേസെടുത്തത്. ഫ്‌ളാറ്റിലെ റെയ്ഡിന്റെ പശ്ചാത്തലത്തിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കും. ആറുമാസം മുമ്പാണ് ഹാരിസ് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസറായി കോട്ടയത്ത് എത്തിയത്. ഇതിനിടയിൽ തന്നെ വ്യാപകമായി കൈക്കൂലി ആരോപണമുയർന്നിരുന്നു. ഹാരീസിൽ നിന്നാണ് അന്വേഷണം കൂടുതൽ പേരിലേക്ക് എത്തിയത്.

സിനിമാ കഥകള വെല്ലുന്ന ജീവതമായിരുന്നു ഹാരീസിന്റേത് എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. യാതൊരു നാണവുമില്ലാതെ ചോദിച്ചു വാങ്ങുന്ന കൈക്കൂലി പണം കൊണ്ട് ഹാരീസ് നയിച്ചിരുന്നതും ആരെയും നാണിപ്പിക്കുന്ന ജീവിതമായിരുന്നു. വിദേശ രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ നിത്യസന്ദർശകനായിരുന്ന ഈ അവിവാഹിതനായ 51കാരൻ, വിദേശ സുന്ദരികളുമൊത്തുള്ള ലൈം​ഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ സ്വന്തം ഫോണിൽ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു.

പാലാ പ്രവിത്താനത്ത് പിജെ റീട്രേഡിങ് എന്ന സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് പുതുക്കി നൽകാൻ വേണ്ടി ഉടമ ജോബിൻ സെബാസ്റ്റ്യനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് കോട്ടയം യൂണിറ്റ് ഹാരിസിനെ കൈയോടെ പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അവിവാഹിതനായ ഈ ഉദ്യോഗസ്ഥൻ വിജിലൻസിനെ ഞെട്ടിച്ചത്. ഹാരിസിന്റെ ഫോൺ പരിശോധിച്ചപ്പോൾ നിറയെ അശ്ലീല ദൃശ്യങ്ങൾ. സ്ത്രീകളെ സപ്ലൈ ചെയ്യുന്ന പിമ്പുമാരുമായുള്ള വില പേശലുകൾ, വിദേശ സുന്ദരിമാരുമായുള്ള രതി ക്രീഡയുടെ വീഡിയോ ദൃശ്യങ്ങൾ എന്നിവയൊക്കെയായിരുന്നു അതിലുണ്ടായിരുന്നത്.

പന്തളമാണ് ഹാരിസീന്റെ സ്വന്തം സ്ഥലം. എന്നാൽ,അവിടെയുള്ളവരുമായി വലിയ അടുപ്പമില്ല. ആലുവ, എറണാകും, പെരുമ്പാവൂർ മേഖലകളിലായിരുന്നു നേരത്തേ ഇയാൾ ജോലി ചെയ്തിരുന്നത്. ഹാരിസിനെ കുറിച്ച് ഇതുവരെ ജോലി ചെയ്ത ഓഫീസുകളിൽ നിന്നെല്ലാം നല്ല അഭിപ്രായമാണ് വന്നിട്ടുള്ളത് എന്നതാണ് ഏറെ രസകരം. ഇയാളുടെ വ്യക്തി ജീവിതം പരമരഹസ്യമായിരുന്നു. ഓഫീസിൽ പേരുദോഷം കേൾപ്പിച്ചിട്ടുമില്ല. കോട്ടയത്ത് കൈക്കൂലിക്കേസിൽ പിടിയിലാകാൻ കാരണമായത് പരാതിക്കാരനായ ജോബിൻ സെബാസ്റ്റ്യന്റെ ബുദ്ധിപൂർവമായ ഇടപെടൽ ആയിരുന്നു. പ്രവിത്താനത്തുള്ള പിജെ റിട്രേഡേഴ്സ് എന്ന ജോബിന്റെ സ്ഥാപനത്തിനെതിരേ അയൽവാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി ഉന്നയിച്ചിരുന്നു. റീട്രേഡിങിനുള്ള മെഷിനറികൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി.

പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. 60 ഡെസിബെല്ലിൽ താഴെയായിരുന്നു സ്ഥാപനത്തിലെ യന്ത്രങ്ങളുടെ ശബ്ദം. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ല. സ്വാഭാവികമായി സ്ഥാപനത്തിന് ലൈസൻസ് പുതുക്കി കൊടുക്കാമായിരുന്നു. നേരത്തേയുള്ള ഉദ്യോഗസ്ഥർ ലൈസൻസ് പുതുക്കുന്നതിന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. അവർക്ക് ശേഷം വന്ന ഹാരീസ് 25,000 രൂപ തന്നാൽ ലൈസൻസ് നൽകാമെന്ന് അറിയിച്ചു. ഹാരിസ് കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി അതുമായിട്ടാണ് ജോബിൻ വിജിലൻസിനെ സമീപിച്ചത്.

കോട്ടയം യൂണിറ്റ് എസ്‌പി വി.ജി. വിനോദ്കുമാറിന്റെ നിർദേശ പ്രകാരം ഡിഎൈസ്പിമാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ റെജി എംകുന്നിപ്പറമ്പിൽ, നിസാം, രതീന്ദ്രകുമാർ എന്നിവരും ചേർന്നാണ് കെണിയൊരുക്കിയത്. ഉദ്യോഗസ്ഥർ നൽകിയ മാർക്ക് ചെയ്ത പണം ഇന്നലെ രാവിലെ ഓഫീസിൽ വച്ച് പണം കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈക്കൂലി വാങ്ങിയ പണമൊക്കെ എവിടെ എന്നു ചോദിച്ചപ്പോൾ തന്റെ കൈയിൽ വെറും 60,000 രൂപയാണുള്ളതെന്നായിരുന്നു മറുപടി. അക്കൗണ്ടും വീടും ഇപ്പോൾ താമസിക്കുന്ന ഫ്ളാറ്റുമെല്ലാം പരിശോധിക്കുമെന്ന വിജിലൻസ് സംഘത്തിന്റെ വിരട്ടൽ ഏറ്റു. ആലുവ ആലങ്ങാട്ടുള്ള ഒബ്റോൺ ഫ്ളാറ്റിലായിരുന്നു ഹാരിസിന്റെ താമസം.

ആ ബന്ധം വച്ചാണ് ആലങ്ങാട് കോൺഫിഡന്റ് ഗ്രൂപ്പ് പുതുതായി നിർമ്മിച്ച ഓബ്റോൺ ഫ്ളാറ്റ് സമുച്ചയത്തിലൊന്ന് ഇയാൾ സ്വന്തമാക്കിയത്. ഹാരിസുമായി എത്തിയ വിജിലൻസ് സംഘം ഇയാളുടെ ഫ്ളാറ്റിൽ ഒരു മേശയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന പണം കണ്ടെത്തി. ഓരോ കെട്ടു നോട്ടും പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു. കൃത്യമായ കണക്കും ഇയാൾക്കുണ്ടായിരുന്നു. 16.60 ലക്ഷം രൂപയുണ്ടെന്ന് ഹാരിസ് വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എണ്ണി നോക്കിയപ്പോൾ കിറുകൃത്യം.

ഈ രീതിയിൽ കിട്ടിയ പണം കൊണ്ട് ജീവിതം അടിച്ചു പൊളിക്കുകയായിരുന്നു ഹാരിസ് ഇതുവരെ. 51 വയസായെങ്കിലും വിവാഹം കഴിച്ചില്ല. ജർമനി, വിയറ്റ്നാം, യുക്രയിൻ, മലേഷ്യയിലെ പട്ടായ തുടങ്ങിയ രാജ്യങ്ങളും സ്ഥലങ്ങളും സന്ദർശിച്ചതായി ഹാരിസിന്റെ പാസ്പോർട്ടിൽ നിന്ന് വ്യക്തമായി. പത്തോളം രാജ്യങ്ങളിലാണ് ഇതുവരെ പോയിട്ടുള്ളത്. ഈ രാജ്യങ്ങളിലെ വ്യഭിചാരശാലകളിലും നിശാശാലകളിലുമാണ് ഇയാൾ ജീവിതം അടിച്ചു പൊളിച്ചത്.

വിദേശ സുന്ദരിമാരുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ സ്റ്റിൽ ഫോട്ടോയായും വീഡിയോ ആയും ഫോണിൽ സൂക്ഷിച്ചിരുന്നു. നിരവധി ദൃശ്യങ്ങൾ വിജിലൻസ് സംഘം കണ്ടെടുത്തു. ആലുവയിലെ ഫ്ളാറ്റിലും ഇതു തന്നെയായിരുന്നു പരിപാടി. ആകെ 25 പേർ മാത്രമാണ് ഓബ്റോൺ സമുച്ചയത്തിൽ ഫ്ളാറ്റ് വാങ്ങിയിട്ടുള്ളത്. അർധരാത്രിയോടെയാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. ഇതിനായി പിമ്പുകളുമായും സ്ത്രീകളുമായി നേരിട്ടും വില പേശുന്നതിന്റെ വാട്സാപ്പ് ചാറ്റുകളും ഇയാളുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close