INDIANEWS

സഹോദരിക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം; സൗജന്യമായി പെട്രോൾ നൽകി യുവാവ്

ഭോപ്പാൽ: സഹോദരിക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ നാട്ടുകാർക്ക് സൗജന്യ പെട്രോൾ നൽകി യുവാവ്. മധ്യപ്രദേശിലെ ബെത്തൂൽ ജില്ലയിലാണ് പെട്രോൾ പമ്പ് ഉടമ കൂടിയായ യുവാവിന്റെ വേറിട്ട ആഘോഷം. ദീപക് സിനാനിയുടെ സഹോദരി ശിഖ പോർവാൾ ഒക്ടോബർ ഒൻപതിനാണ് ഒരു പെൺകുഞ്ഞ് ജനിച്ചത്. സഹോദരി വികലാംഗയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുട്ടിപിറന്നത്. ആ സന്തോഷം മൂലമാണ് ഇത്തരത്തിൽ പെട്രോൾ നൽകാൻ പ്രേരിപ്പിച്ചത് എന്ന് ദീപക് പറഞ്ഞു.

അഷ്ടമി, നവമി, ദസറ ദിനങ്ങളായ ഒക്ടോബർ 13,14,15 ദിവസങ്ങളിലാണ് സൗജന്യ പെട്രോൾ ഓഫർ. പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവർ ആവശ്യപ്പെടുന്ന പെട്രോളിന്റെ 10 മുതൽ 15 ശതമാനം കൂടുതൽ സൗജന്യമായി അടിച്ചുനൽകും എന്നതാണ് ഓഫർ. ഏറ്റവും കൂടുതൽ ആളുകൾ പമ്പിലെത്തുന്ന സമയമായ രാവിലെ 9 മണി മുതൽ 11 വരെയും, വൈകീട്ട് അഞ്ച് മുതൽ 7 മണിവരെയും മാത്രമാണ് ഫ്രീ പെട്രോൾ നൽകുക. 100 രൂപയ്ക്ക് പെട്രോൾ വാങ്ങുന്നവർക്ക് 5 ശതമാനം കൂടുതൽ പെട്രോളും, 200-500 വരെ രൂപയ്ക്ക് പെട്രോൾ അടിക്കുന്നവർക്ക് 10 ശതമാനം അധിക സൗജന്യ പെട്രോളും, അതിൽ കൂടുതൽ രൂപയ്ക്ക് അടിക്കുന്നവർക്ക് 15 ശതമാനം സൗജന്യവുമാണ് നൽകുന്നത്.

കഴിഞ്ഞ മാർച്ചിലാണ് ദീപക്ക് പെട്രോൾ പമ്പ് പ്രവർത്തനമാരംഭിച്ചത്. ഉപയോക്താക്കൾക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്നത് അന്നുമുതൽ തന്റെ മനസ്സിലുള്ളതാണെന്നും നവരാത്രിയും, സഹോദരിയുടെ കുട്ടിയുടെ ജനനവും ഒന്നിച്ചായതോടെ ആ ആ​ഗ്രഹം പ്രവർത്തിയിലെത്തിക്കാൻ തീരുമാനിച്ചെന്ന് ദീപക്ക് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close