Breaking NewsKERALANEWS

അനുപമയുടെ കുഞ്ഞ് കേരളത്തിലേക്കെത്തുക സ്പെഷ്യൽ ജുവനൈൽ പോലീസിന്റെ അകമ്പടിയോടെ; തിരുവനന്തപുരത്തെത്തിയാൽ കുഞ്ഞിന്റെ സംരക്ഷണ ചുമതല സിറ്റി പോലീസ് കമീഷണർക്ക്; തന്റെ കുഞ്ഞിനെ താലോലിക്കാൻ അനുപമ ഇനിയും കാത്തിരിക്കണം

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞ് കേരളത്തിലെത്തിയാലും അനുപമയുടെ കൈകളിലേക്കെത്താൻ നടപടികൾ ഏറെ. അനുപമയുടെ കുഞ്ഞ് തന്നെയാണെന്ന് ശാസ്ത്രീയമായി നിർണ്ണയിക്കുക എന്നാണ് അതിൽ പ്രധാനം. അതിന് ശേഷം മാത്രമേ അനുപമക്ക് കുഞ്ഞിനെ സ്വന്തമായി ലഭിക്കൂ. അതുവരേക്കും ജുവനൈൽ ജസ്റ്റിസ് ആക്ടിൽ പറയുന്ന പ്രകാരം ഒരാളുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്.

അനുപമയുടെ കുഞ്ഞിനെ അഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിലെത്തിക്കാൻ സിഡബ്ല്യുസിയാണ് ചൈൽഡ് വെൽഫെയർ കൗൺസിലിന് നിർദ്ദേശം നൽകിയത്. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് അകമ്പടി സേവിക്കും. തിരുവനന്തപുരത്തെത്തിക്കഴിഞ്ഞാൽ സിറ്റി പോലീസ് കമീഷണർക്കായിരിക്കും സംരക്ഷണച്ചുമതല.

നിലവിൽ ആന്ധ്രയിൽ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞ്. വലിയ സന്തോഷമെന്ന അനുപമ പ്രതികരിച്ചു. അനുപമ 11 മണിക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലെത്തണം എന്ന് നിർദ്ദേശം. മറ്റന്നാൾ കുടുംബ കോടതിയിൽ കേസ് പരിഗണിക്കാനിരിക്കവെയാണ് ഉത്തരവ്. ഴിഞ്ഞ ഒക്ടോബർ 19ന് ആണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കൾ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് അനുപമയെ ആരും അറിയിച്ചില്ല.

സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേൽപിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകായായിരുന്നുവെന്നാണ് അനുപമയുടെ പറയുന്നത്. എന്നാൽ സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോൾ അനുപമ വീടുവിട്ടിറങ്ങി. കുട്ടിയുടെ അച്ഛനായ അജിത്തിനൊപ്പം താമസം തുടങ്ങി. മതിയായ രേഖകൾ വീട്ടിൽ നിന്നും നൽകാത്തതിനെ തുടർന്ന് ഇവർക്ക് നിയമപരമായി വിവാഹം ചെയ്യാൻ സാധിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close