KERALANEWSTop News

പോക്കുവരവു ചെയ്യാനാകില്ലെന്ന് ഉഷാ മോഹൻദാസിന്റെ അഭിഭാഷകർ; കേസിന്റെ രേഖകൾ ഹാജരാക്കാൻ 10 ദിവസത്തെ സമയം ; മകളുടെ നടപടിയോടെ പിള്ളയുടെ വിൽപ്പത്രവും കോടതി കയറുമ്പോൾ ​ഗണേഷ് കുമാറിന് നഷ്ട്ടമാകുക അച്ഛൻ നൽകിയ സ്വത്തോ, രാഷ്ട്രീയ ജീവിതമോ?

കൊട്ടാരക്കര: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേഷ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നിൽ കുടുംബ തർക്കങ്ങളാണെന്ന സൂചന മുൻപേ തന്നെ വാർത്താമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. കുടംബ സ്വത്ത് ഗണേഷ് കുമാർ കൃത്രിമ മാർഗത്തിലൂടെ തട്ടിയെടുത്തു എന്ന സഹോദരി ഉഷ മോഹൻദാസിന്റെ പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതും ഗണേഷ് കുമാറുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും ആണ് വിനയായി തീർന്നത്.ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിൽ ഗണേഷിന്റെ സഹോദരി ഉഷാ മോഹൻദാസിന്റെ പേരില്ല എന്നത് വിവാദമായിമാറിയിരുന്നു.

അന്തരിച്ച കേരളാ കോൺഗ്രസ് ബി നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ വസ്തുക്കൾ പോക്കുവരവു ചെയ്യുന്നതു സംബന്ധിച്ച തർക്കം നീണ്ടുനിൽകോടതി നടപടികളിലേക്ക്. വസ്തുക്കൾ പോക്കുവരവു ചെയ്യുന്നതിനെതിരെ മൂത്തമകൾ ഉഷാ മോഹൻദാസ് കൊട്ടാരക്കര കോടതിയിൽ ഹർജി ഫയൽ ചെയ്തു.

ഇതുസംബന്ധിച്ച് ഇന്നലെ കൊട്ടാരക്കര ഭൂരേഖ തഹസിൽദാർ ബി.പത്മചന്ദ്രക്കുറുപ്പിന്റെ ഓഫിസിൽ ഹിയറിങ് നടന്നു. പോക്കുവരവു ചെയ്യാനാകില്ലെന്ന് ഉഷാ മോഹൻദാസിന്റെ അഭിഭാഷകർ അറിയിച്ചു. കേസിന്റെ രേഖകൾ ഹാജരാക്കാൻ ഉഷയ്ക്കു 10 ദിവസത്തെ സമയം അനുവദിച്ചു. ഉഷയുടെ നടപടിയോടെ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങളിൽ നിറഞ്ഞ പിള്ളയുടെ വിൽപ്പത്രവും കോടതി കയറുകയാണ്.

കേരളം ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിൽപത്രമായിരുന്നു ആർ ബാലകൃഷ്ണ പിള്ളയുടേത്. ആദ്യ വിൽപ്പത്രം റദ്ദാക്കിയതും രണ്ടാമതൊന്ന് തയ്യാറാക്കിയും മകൻ ഗണേശ് കുമാറിനോടുള്ള കരുതലിന്റെ ഭാഗമായിരുന്നു. ആദ്യ വിൽപത്രത്തിലെ തെറ്റ് തിരുത്താനുള്ള വഴി. ഇതിനെ ഉഷാ മോഹൻദാസ് എന്ന മൂത്ത പുത്രി അച്ഛന്റെ മരണ ശേഷം ചോദ്യം ചെയ്തതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഈ തർക്കങ്ങളാണ് ഇപ്പോൾ വീണ്ടും കോടതി കയറുന്നത്.

രണ്ടാമത്തെ മകളുടെ മൂത്ത മകനായ വിഷ്ണു സായിയോടുള്ള വൈരാഗ്യം പോലും പ്രതിഫലിപ്പിക്കുന്നതായിരുന്നു പിള്ള തയ്യാറാക്കിയ വിൽപ്പത്രം. വിഷ്ണു സായി കാനഡ പൗരത്വമുള്ള യുവതിയെ വിവാഹം ചെയ്തതിൽ പിള്ളയ്ക്ക് വലിയ എതിർപ്പായിരുന്നു ഉണ്ടായിരുന്നത്. ബിന്ദു ബാലകൃഷ്ണന്റെ മൂത്ത മകൻ വിഷ്ണു സായിക്ക് ഈ വസ്തുവകകളിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകൾ കൈമാറിയാൽ അതിന് യാതൊരു നിയമ സാധുതയും ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാൽ ബിന്ദു ബാലകൃഷ്ണന് നൽകിയ മുഴുവൻ സ്വത്തുക്കളും എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ലഭിക്കുമെന്നുമാണ്

രണ്ട് പെൺ മക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ആരോഗ്യ സ്ഥിതി വഷളായപ്പോൾ പരിചരിച്ചിരുന്നത് കെ ബി ഗണേഷ് കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു വിൽ പത്രം തയ്യാറാക്കിയെന്നും അതിൽ കൂടുതൽ സ്വത്ത് ഗണേഷിന് കിട്ടും വിധമാണെന്നുമാണ് പരാതി.തർക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടർന്നാണെന്നാണ് വിവരം.

കഴിഞ്ഞ മെയ് 15 ന് ഉഷയും ഭർത്താവും മോഹൻദാസും മുഖ്യമന്ത്രിയെ കണ്ടതായാണ് വിവരം. വിൽപത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവർ ഗണേഷിനെ മന്ത്രിയാക്കിയാൽ നിരവധി തെളിവുകൾ പുറത്തുവിടുമെന്നും അറിയിച്ചു. സരിതാ നായർ വിഷയം ഉൾപ്പെടെ ഗണേഷിന്റെ നിയമവിരുദ്ധമായ പല ഇടപാടുകളും മാധ്യമങ്ങൾക്ക് നൽകുമെന്ന് ഇവർ വ്യക്തമാക്കി.ഇതനുസരിച്ച് ഗണേഷ് കുമാറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയാണ് വിവരം. ആദ്യം കുടുംബപ്രശ്‌നം പരിഹരിക്കാനാണ് നൽകിയ നിർദേശമെന്നും അറിയുന്നു. കേരള കോൺഗ്രസ് ബി ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ടേം അടിസ്ഥാനത്തിലാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, കോൺഗ്രസ് (എസ്) എന്നിവരാണ് മന്ത്രിസ്ഥാനം പങ്കിടുന്ന മറ്റ് കക്ഷികൾ.

അച്ഛൻ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കോടതി ഇടപെടലിനെ തുടർന്നാണ് യുഡിഎഫ് കാലത്ത് ഗണേശ് മന്ത്രിയാകുന്നത്. അച്ഛൻ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോഴും മന്ത്രിയായി. എന്നാൽ അച്ഛനും മുൻ ഭാര്യയായിരുന്ന യാമിനിയുടെ പരാതികളും വിനയായി. ഇതോടെ മന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇടതു പക്ഷത്തെത്തി. പിണറായിയുടെ ആദ്യ മന്ത്രിസഭയിൽ അംഗത്വം കിട്ടിയില്ല.

എന്നാൽ രണ്ടാം മന്ത്രിസഭയിൽ മുഴുവൻ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മന്ത്രിസഭയെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗണേശിനെ മാറ്റി നിർത്തുന്നത്.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബി.എഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. വിൽപത്രമെഴുതുന്ന നാൾ മുതൽ 10 വർഷത്തേക്ക് രക്തബന്ധത്തിലുള്ളവർക്കല്ലാതെ പുറത്തുള്ള ആർക്കും തന്നെ വസ്തുവകകൾ വിൽക്കാൻ പാടില്ല എന്നും വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാർട്ടീ ഓഫീസുകൾ കേരളാ കോൺഗ്രസ്(ബി) നിലനിൽക്കുന്നിടത്തോളം കാലം അതേ നിലയിൽ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളിൽ കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന പാർട്ടീ ചെയർമാന്മാർ ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ലയിക്കുകയാണെങ്കിൽ ലയിക്കുന്ന പാർട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം. ഏതെങ്കിലും തരത്തിൽ പാർട്ടി നിലനിൽക്കാതെയോ ലയിക്കാതെയോ വന്നാൽ പാർട്ടീ ഓഫീസുകൾ കേരളാ സർക്കാരിന് അവകാശപ്പെട്ടതാണെന്നും വിൽപ്പത്രത്തിൽ ബാലകൃഷ്ണപിള്ള പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close