KERALANEWS

പി.സി ചാക്കോയുടെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധം; കെ.എം. കുഞ്ഞുമോൻ രാജി വെച്ചു; എൻസിപി നേതാവ് കോണ്‍ഗ്രസിലേക്ക്‌

35 വർഷത്തെ ഇടതുപക്ഷ സേവനം അവസാനിപ്പിച്ച് കെ.എം. കുഞ്ഞുമോൻ. എൻസിപി നിർവാഹക സമിതി അംഗവും എൽഡിഎഫ് ആലുവ മണ്ഡലം ചെയർമാനുമായ കുഞ്ഞുമോൻ പാർട്ടിയിൽ നിന്ന് രാജി വെച്ചു. ഞായറാഴ്ച കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരാൻ ഇരിക്കുകയാണ്.

ജില്ലാ പഞ്ചായത്ത് മുൻ അംഗമാണ് കെ.എം. കുഞ്ഞുമോൻ. പഴയകാല പാർട്ടി പ്രവർത്തകരെ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ വേട്ടയാടുകയാണെന്നും അദ്ദേഹത്തിന്റെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ചാണു രാജിയെന്നും കുഞ്ഞുമോൻ മാധ്യമങ്ങളോടു പറഞ്ഞു.

“കോൺഗ്രസിൽ കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും നേതൃത്വം വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. അതിനു തെളിവാണു കഴിഞ്ഞ ദിവസം പുറത്തുവന്ന കെപിസിസി ഭാരവാഹി പട്ടിക. കെപിസിസി പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചിരുന്നു. പാർട്ടിയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. പ്രതിപക്ഷ നേതാവിൽ നിന്നും നല്ല പ്രതികരണമാണു ലഭിച്ചത്.”-കുഞ്ഞുമോൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close