KERALANEWS

പിണറായിയെ കണ്ട് പഠിക്കണം; പിണറായിക്ക് കരുണാകരന്റെ ശൈലിയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: പിണറായിക്ക് കരുണാകരന്റെ ശൈലിയെന്ന് കെ മുരളീധരന്‍ എംപി. കേരള രാഷ്ട്രീയത്തില്‍ കെ. കരുണാകരന് ശേഷം വിവാദങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറ്റവും ശ്രദ്ധേയനായ നേതാവാണ് പിണറായി വിജയൻ. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ള മികവ് കരുണാകരന് ശേഷം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഇന്ത്യ മുഴുവന്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി അധികാരത്തിലെത്തിയാലും കോണ്‍ഗ്രസ് തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇവര്‍ രണ്ടുപേരെയും നേരിടണമെങ്കില്‍ ഇന്നലെയുള്ള ആയുധങ്ങളുമായി പോയാല്‍ ശരിയാവില്ല. യുദ്ധം ജയിക്കണമെങ്കില്‍ മൂര്‍ച്ചയുള്ള ആയുധം വേണം. അതുകൊണ്ട് ആദ്യം വേണ്ടത് നമുക്കിടയില്‍ യോജിപ്പാണ്. അങ്ങനെ മുന്നോട്ട് പോയാല്‍ നമ്മള്‍ ജയിക്കും. അതിന് ഏറെ പണിയെടുക്കണം. പാര്‍ട്ടിക്ക് പാര്‍ട്ട് ടൈം പ്രവര്‍ത്തകരെ ആവശ്യമില്ല. ഫുള്‍ ടൈമറര്‍ മാത്രം മതിയെന്നും കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയുമെല്ലാം കാലത്ത് എല്ലാ സാമുദായിക നേതാക്കന്‍മാരുമായി നല്ല ബന്ധമാണ്പുലർത്തി പോന്നിരുന്നത്. എന്നാൽ ഇന്നതില്ല. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ലൈനില്‍ പോകണം. കെ മുരളീധരന്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതൃത്വ ക്യാംപില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close